0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 137K

നോക്കിയ മനു കണ്ടത് അവളുടെ പുറകിലുള്ള വെള്ളാരം കണ്ണുകളുള്ള അവളെയാണ്,

അവൻറെ കണ്ണിലെ പിടച്ചിൽ തിരിച്ചറിഞ്ഞ് തിരിഞ്ഞ ഷാനി കണ്ടത് ശ്രീദേവിയെ പിന്നെ അവളുടെ പുറകിലെ ആ കണ്ണുകൾക്ക് ഉടമയെ, ഇതേപോലെ അവരുടെ നോട്ടം തിരിച്ചറിഞ്ഞ ശ്രീദേവിയും ഷാനിയെ പോലെ പുറകോട്ട് തിരിഞ്ഞു നോക്കി, ആ വിടർന്ന വെള്ളാരം കണ്ണുകൾ മൂന്നുപേരുടെ നോട്ടത്തെ നേരിടാൻ ആവാതെ ജനസഞ്ചയത്തിന്റെ ഒഴിഞ്ഞുപോക്കിന് അനുസരിച്ച് മുന്നോട്ട് നീങ്ങി...

കാലുകൾ തളരുന്നത് പോലെ തോന്നിയ മനു പെട്ടെന്ന് ഷാനിയെ പിടിച്ചു, കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയ മനുവിനെ ഇപ്പുറത്ത് നിന്നും ശ്രീദേവി ആളുകൾക്കിടയിലൂടെ മുന്നോട്ടു വന്ന് അവനെ തങ്ങി നിർത്തി, അവനെ അത്രത്തോളം അറിയാവുന്ന രണ്ടുപേർ രണ്ടു സൈഡിലും അവനെ ചേർത്ത് നിർത്തി ,വീടിൻറെ

ഉള്ളിലേക്ക് നടന്നു, കല്യാണ പെണ്ണിൻറെ പുറകെ പോകുന്ന ജനസഞ്ചയം അവൻറെ അവസ്ഥ മനസ്സിലാക്കിയിരുന്നില്ല,അവളുടെ കണ്ണിൻറെ പിടച്ചിൽ അവൻറെ കൺമുമ്പിൽ വീണ്ടും തെളിഞ്ഞു വന്നു, രണ്ടുപേരും കൂടെ അവനെ തൊട്ടടുത്ത റൂമിലേക്ക് കയറ്റി,അവിടെ കട്ടിലിൽ ഇരുത്തി,

"മോനെ മനു... എന്താടാ നീ കാണിക്കുന്നെ,?! ആദി നിറഞ്ഞ സ്വരത്തിൽ ഷാനി അവനോട് ചോദിച്ചു, മനസ്സിൽ നിറയെ അവൻറെ അവസ്ഥ ആലോചിച്ച് സങ്കടമുണ്ടെങ്കിലും ഷാനിയുള്ളപ്പോൾ പറയാൻ കഴിയാതെ ശ്രീദേവിയും വിങ്ങുന്ന മനസ്സുമായി അവൻറെ അരികിലിരുന്നു,

" ചേച്ചി ഇവനെ ഒന്ന് പിടിച്ചേ , ഞാൻ പോയി കുറച്ച് വെള്ളം എടുത്ത് വരട്ടെ, ഷാനി അവനെ ശ്രീദേവിയുടെ കൈകളിൽ ഏൽപ്പിച്ച അടുക്കളയിലെക്ക് ഓടി, മനു ഒന്ന് തളർന്നു പോയെങ്കിലും ശ്രീദേവിയുടെ തോളിലേക്ക് ചാരി നിന്നപ്പോൾ അവന് അറിയാതെ അവളുടെ ഗന്ധം അവൻറെ

💬 Comments

View all comments