Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
സിരകളിലേക്ക്
ഒരു ഉത്തേജനം പോലെ പ്രവഹിച്ചു, അവൻ പതിയെ കണ്ണു തുറന്നു, ചുറ്റിലും ഒന്നു നോക്കി,
"മനൂ ഡാ ... മോനെ... !!! ശ്രീദേവി അവൻറെ കവിളിൽ തട്ടി വിളിച്ചു, ആ വിളിയിൽ അവനോടുള്ള സ്നേഹം മുഴുവനും ചാലിച്ചിരുന്നു.
" എന്താ...., എന്താ ചേച്ചി എനിക്ക് പറ്റിയത് ?!' മനു വിക്കികൊണ്ട് ചോദിച്ചു,
" ഒന്നുമില്ലടാ!! ശ്രീദേവി അവൻറെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. പിന്നെ ഷാനി വരുന്നില്ല എന്ന് ഉറപ്പുവരുത്തി അവൻറെ നെറുകയിൽ അമർത്തി ഉമ്മ വച്ചു, പിടയുന്ന കണ്ണുമായി മനു അവളെ നോക്കി.
തന്നോടുള്ള സ്നേഹത്തിൻറെ അതിർവരമ്പുകൾ ഇല്ലാത്ത അലയടികൾ അവൻ ആ കണ്ണുകളിൽ പ്രതിജ്വലിച്ചു.
അപ്പോഴേക്കും ഷാനി വെള്ളം കൊണ്ട് അവിടെ എത്തിയിരുന്നു, മനുവിന് ഒരുതരം മറവി ബാധിച്ച പോലെ അവളെ കണ്ട കാര്യം മറന്നു പോയിരുന്നു, എന്നവർക്ക് തോന്നി."
"ഷാനിത്ത എനിക്കെന്താ സംഭവിച്ചേ, ചേച്ചി ഒന്നും പറയുന്നില്ലല്ലോ, ?! " ഷാനിയേ കണ്ട മനു ചോദിച്ചു, ഷാനി ശ്രീദേവിയുടെ മുഖത്തേക്ക് ഒന്ന് നോക്കി, പിന്നെ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞുങ്ങളെ പോലെ സാധുഗം അവരെ നോക്കുന്ന ആ 32 കാരനെ നോക്കിക്കൊണ്ട് പറഞ്ഞു,
"നിനക്കല്ലേ , പെങ്ങളോട് അടങ്ങാത്ത സ്നേഹം, അവള് പോയത് കണ്ടപ്പോൾ സങ്കടം സഹിക്കവയ്യാതെ നിനക്ക് പ്രഷർ കുറഞ്ഞതാണെന്ന് തോന്നുന്നു, ഞാനും ചേച്ചിയും കൂടെ നിന്നെ ഇവിടെ കൊണ്ടിരുത്തിയത് ആണ്, പക്ഷേ നിൻറെ സ്നേഹനിധിയായ കസിൻ അതൊന്നും മൈൻഡ് ചെയ്യാതെ പോയി"!"
കുലുങ്ങി ചിരിച്ചുകൊണ്ട് ഷാനിയതു പറയുമ്പോൾ ശ്രീദേവിയും കൂടെ ചിരിക്കുന്നുണ്ടായിരുന്നു, കിളി പോയ അവസ്ഥയിൽ മനു അവരുടെ വാക്ക് വിശ്വസിച്ച് കൂടെ
💬 Comments
View all comments