Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ചിരിച്ചു,
"നീ വെള്ളം കുടിച്ച് വേഗം അങ്ങോട്ട് ചെല്ലാൻ നോക്ക്" , ഷാനി അതു പറഞ്ഞപ്പോൾ ശ്രീദേവി ഷാനിയെ ഒന്നു നോക്കി, അവൾ ചേച്ചിയെ നോക്കി കണ്ണടച്ചു, അവൻ വേഗം വെള്ളം മേടിച്ച് കുടിച്ച് അങ്ങോട്ട് പോകാനായി എഴുന്നേറ്റു,
" ഡാ മോനെ,ഒക്കെ അല്ലേ_?!" ശ്രീദേവി ഒരിക്കൽ കൂടി ഉറപ്പുവരുത്തി, നെഞ്ചിലെ സ്നേഹം മുഴുവൻ വാക്കുകളിൽ കുത്തിനിറച്ച് അവൾ ചോദിച്ചു.
"ആ ചേച്ചികുട്ടി ഒക്കെയാണ്," സ്നേഹം തുളുമ്പുന്ന വാക്കുകളുടെ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അതും പറഞ്ഞ് അവൻ പുറത്തേക്ക് പോകാൻ ഒരുങ്ങി, വീണ്ടും അവരെ രണ്ടുപേരെയും നോക്കി മനോഹരമായ ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ച് അവൻ പുറത്തേക്കിറങ്ങി, ഷാനിയും ശ്രീദേവിയും മുഖാമുഖം നോക്കി,
"അല്ല ശരിക്കും അവൾ അവിടെ ഉണ്ടായിരുന്നോ?! ഷാനി ശ്രീദേവിയെ നോക്കി ചോദിച്ചപ്പോൾ രണ്ടുപേർക്കും അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനാവാത്ത പോലെ പരസ്പരം നെടുവീർപ്പെട്ടു, കാരണം അവളെ ആദ്യം കണ്ടതും ബോധം പോയതും മനുവിനാണ്, പക്ഷേ ബോധം വന്നപ്പോൾ അങ്ങനെ ഒരു കാര്യമേ അവൻ ഓർമ്മയില്ല,
" ഇനി നമ്മൾക്കെല്ലാം ഒരുമിച്ച് വല്ല ഇല്യൂഷനും സംഭവിച്ചതാണോ_?!" അതും പറഞ്ഞ് ശ്രീദേവി ഉറക്കെ ചിരിച്ചു കൂടെ ഷാനിയും, അവനെ ഒരുപാട് സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങൾ, അവരുടെ ഹൃദയത്തിൽ അവനുള്ള സ്ഥാനം മറ്റാരും കാണാതെ, ഒന്നും തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കാതെ, സ്നേഹത്തിൻറെ മാറ്റിനെ ഒളിപ്പിച്ചു വെക്കുന്ന സ്നേഹനിധികളായ പെണ്മണികൾ.
ഹാളിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാളിൽ ഒന്നും അധികം ആരും ഉണ്ടായിരുന്നില്ല, ഉമ്മറത്ത് കൂടി നിൽക്കുന്ന ശ്രീജനങ്ങൾക്ക് മുകളിലൂടെ മനു ഹന്ന അവളുടെ പ്രിയപ്പെട്ടവന്റെ കൂടെ കാറിലേക്ക് കയറുന്നത്
💬 Comments
View all comments