Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
കണ്ടുനിന്നു, അമ്മോനും അമ്മായിയും തൊട്ടു പുറകെ തന്നെയുണ്ട്, കൂടെ എല്ലാ കുടുംബാംഗങ്ങളും അവളെ യാത്രയാക്കാൻ തയ്യാറായി നിൽക്കുന്നു,
കാറിലേക്ക് കയറുന്നതിനു മുൻപ് ആ കണ്ണുകൾ ആരെയോ പരുതുന്നത് പോലെ മനുവിന് തോന്നി, ഒരുപക്ഷേ തന്നെയാണോ, സാരമില്ല പോയി വരട്ടെ, മനു മനസ്സുകൊണ്ട് അവളെ ആശീർവദിച്ചു യാത്രയാക്കാൻ ഒരുങ്ങി,
കാറിലേക്ക് കയറിയതും ഫോർച്യൂണർ ഒന്നിരമ്പി, പതുക്കെ മുന്നോട്ട് തെന്നി നീങ്ങി, പതിയെ പതിയെ മനുവിന്റെ കണ്ണിൽ നിന്നും ആ കാർ അപ്രത്യക്ഷമായി, അങ്ങിനെ അവളും മറ്റൊരുവന്റേതായി.
എല്ലാവരും തിരിച്ച് വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മനു ഉമ്മറത്തേക്ക് ഇറങ്ങി ഒരുവശത്തുകൂടെ പുറകോട്ട് നടന്നു, കൂട്ടുകാരെല്ലാം അവിടെ ഉണ്ടായിരുന്നു, ശ്രീയുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ നിഴൽ അവൻ കണ്ടു, മനുവിൻ്റെ മുഖം നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നു.
അവൻ അവളെ കണ്ടില്ലായിരിക്കും, ആ ആശ്വാസം അവന്മാരുടെ എല്ലാം മുഖത്ത് ഉണ്ട്,
നേരത്തെ തൻറെ കൺമുന്നിൽ വിരിഞ്ഞ ആ വെള്ളിനക്ഷത്രം അതിൽ നിന്നും തനിക്ക് തരുന്ന തീരാത്ത നോവിനെ തനിക്കും തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി മനു "കണ്ടിട്ടേയില്ല" എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, ജിത്തുനോട് അവൻറെ ഭാര്യ ആദ്യം അയച്ച മെസ്സേജ് മനുവിനെ അവിടെ നിന്നും മാറ്റാനായിരുന്നു,
കാരണം അവൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നുള്ള കാര്യം അവിടെ എത്തിയപ്പോഴാണ് അനുശ്രീ കണ്ടത്, കല്യാണ ചെറുക്കന്റെ അമ്മാവൻറെ മകൻറെ ഭാര്യയാണ് അവൾ, ഒരുകാലത്ത് മനുവിന്റെ ജീവനും ജീവിതവുമായ "റിഷാന എന്ന ഷാനു"
*********"" "" "" ""***********"" "" "" ""********"" "" "
അങ്ങോട്ട് പോകാനായി ഇവിടെ ഉളളവർ
💬 Comments
View all comments