Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ഇറങ്ങാൻ തുടങ്ങി,അവരിറങ്ങി തുടങ്ങിയപ്പോൾ തന്നെ ഷാനി വീണ്ടും അവനെ തേടിയെത്തി,
" ഡാ നിൻറെ കാർ എവിടെ ?! "
" അത് പാർക്കിങ്ങിൽ ഉണ്ട്, !
" നീ വരണ്ട ഞാൻ എടുക്കുക ആണ് കാർ, നീ വന്നാൽ ഒരു സീറ്റ് അധികപ്പറ്റാണ്," അവൾ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു,
" പിന്നെ ശ്രീദേവി ചേച്ചിയും ഉണ്ട് എന്ന് പറഞ്ഞു , നിൻ്റെ പകരം ചേച്ചിയെ കൂട്ടാം എന്ന് കരുതി," മനു അവളെ നോക്കി, തന്നെ ചിരിപ്പിക്കാൻ എന്തൊക്കെയാ എൻ്റെ ഷാനി ചെയ്തു കൂട്ടുന്നത്,മനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
"ജിത്തിന്റെലാണ് ചാവി ഉള്ളത്, ഞാൻ മേടിച്ചിട്ട് തരാം,
" എന്നാ നീ അത് അവനെ വിളിച്ച് ചേച്ചിയുടെ കയ്യിൽ കൊടുക്കാൻ പറ" അവൾ അവൻറെ കവിളിൽ പതിയെ ഒന്ന് തലോടി, അവൻറെ കണ്ണിലേക്ക് നോക്കി കണ്ണുകൾ ഒന്നു ഇറുക്കി, ആ മനസ്സ് അവനറിയാം, തന്നെ വേദനിക്കാൻ വിടാതെ എല്ലാം അവന് സമർപ്പിച്ചവളാണ് അവൾ, അവൾ
ഉള്ളിലേക്ക് നടന്നു പോകുന്ന വഴി ഒരിക്കൽ കൂടെ അവനെ തിരഞ്ഞു നോക്കി, അവളുടെ കരുതലും സ്നേഹവും കണ്ട് മനുവിന്റെ കണ്ണ് വീണ്ടും നിറഞ്ഞു, ഒരിക്കൽ എൻറെ കഥകൾ കേട്ട് കൂടെ കൂടിയവൾ ആണ് അവൾ, ഏത് പ്രതിസന്ധിയിലും കൈവിടാതെ, ഒരു വിധിക്കും വിട്ടുകൊടുക്കാതെ, എന്നെ ഇവിടം
വരെ എത്തിച്ച ആളുകളിൽ മുന്നിൽ നിൽക്കുന്നവൾ, " എൻ്റെ ഷാനി" മനു മനസ്സിൽ പറഞ്ഞു. ശ്രീദേവി ചേച്ചി, ഷാനിത്ത, അവരുടെ സ്നേഹം കുറച്ചു മുൻപേ അനുഭവിച്ചറിഞ്ഞ മനുവിന് അവർക്കൊക്കെ ഞാൻ എന്താണ് തിരികെ നൽകുക !!
💬 Comments
View all comments