Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ഒരു കാര്യവുമില്ല, ഇതിലെ എങ്ങാനും ആരെങ്കിലും വന്ന് ഇത് കേട്ടാൽ നമ്മുടെ എല്ലാം ഇമേജ് കുറയുകയേ ഉള്ളൂ" , മനു ശ്വാസം വലിച്ച് വിട്ട് ചുറ്റിലും ഒന്ന് നോക്കി,
" ഞാൻ ഇങ്ങനെയൊരു ചർച്ച തുടങ്ങിയിട്ടുമില്ല, നിങ്ങള് രണ്ടുപേരും കേട്ടിട്ടുമില്ല, ഇപ്പൊ എനിക്ക് ഒരു വഴിക്ക് പോകാനുണ്ട് നിങ്ങൾ രണ്ടും പോയെ,"
മനുവിൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറച്ചിരുന്ന നൂറ ജസ്നേയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു, ജസ്ന മുഖം കടന്നല് കുത്തിയ പോലെ വെച്ചിരിക്കുന്നു, ഇത് കണ്ട് മനു പറഞ്ഞു
"ജെസ്നേ വിട്ടേക്ക്, നീയാണ് ആദ്യം തുടങ്ങിയത്, നിങ്ങൾ രണ്ടുപേരും എൻറെ കൂട്ടുകാരാണ്, ഈ കാര്യങ്ങളെല്ലാം നമ്മൾ പരസ്പരം അറിഞ്ഞാലും കൂട്ടുകാർ തന്നെയാണ്, നമ്മൾ തമ്മിൽ ഇങ്ങനെ ഒരു കാര്യം പറഞ്ഞ് അടി ഉണ്ടാക്കണ്ട കാര്യമില്ല, ആ സുൽഫത്തും അവളുടെ കാമുകനും അടിച്ചു,...!"
അവിടെ മനു ഒരു ഫുൾസ്റ്റോപ്പ് ഇട്ട് തുടർന്നു"പൊളിക്കുന്നുണ്ടാവും" ഒരു കള്ളച്ചിരിയോടുകൂടിയാണ് മനു അത് പറഞ്ഞത്, അതുകേട്ട് രണ്ടുപേരും ചിരിച്ചു, പിന്നെ മനു വീണ്ടും തുടർന്നു,
" ഇതൊന്നും വലിയ കാര്യമൊന്നുമല്ല, ജെസ്ന ഇപ്പോഴത്തെ കാലത്ത് ഇത് സർവ്വസാധാരണമാണ്, പക്ഷേ പിടിച്ചാൽ നല്ല നാറ്റക്കേസുമാണ്, അതുകൊണ്ട് ശ്രദ്ധിച്ചു നോക്കിയും കണ്ടും എല്ലാം നടത്തിക്കോളൂ," മനു പറഞ്ഞു നിർത്തി.
"നീയൊന്നു പോയേ മനു, എനിക്ക് അങ്ങനെയൊന്നുമില്ല, ഇവള് ഏതോ പുരാണ കാലത്തെ കഥ പറഞ്ഞു വരുക ആണ്, പിന്നെ നീ എങ്ങോട്ടോ പോവാൻ ഉണ്ടെന്നല്ലേ പറഞ്ഞേ , ഒന്ന് പോയിക്കേ,"!!
ജസ്ന മനുവിനോട് പറഞ്ഞു, മനു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,
" ഞാൻ പൊയ്ക്കോളാം
💬 Comments
View all comments