Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
പോയിട്ടുണ്ട്,
മനു നോർമലായി വന്നിട്ടുണ്ട്, ഇപ്പൊൾ അവൻറെ മനസ്സിലെ കലക്ക് വെള്ളം തെളിഞ്ഞു വരുന്നുണ്ട്, അവൻറെ ഉപ്പ അപ്പോഴാണ് അങ്ങോട്ട് വന്നത്,
"മോനെ;! ഡാ രാത്രി അവളെ കാണാൻ ആങ്ങളമാർ പോവണം എന്ന് പറഞ്ഞിട്ടുണ്ട്, നീ പോവാനുണ്ടോ?!"
"എന്നോട് ആരും പറഞ്ഞില്ലാ, ഇപ്പയാ പോവണ്ടത്," മനു ഇതെന്താ സംഭവം എന്ന മട്ടിൽ ഉപ്പയോട് ചോദിച്ചു.
"അല്ല:! ഞാൻ പറയുന്നത് നീ പോവാനില്ലേൽ എനിക്ക് ഒന്ന് ശ്രീധരൻ ഡോക്ടറെ കാണാൻ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചേ ?!"
"എന്താ പറ്റിയെ, ?!!" മനു ആകാംഷയോടെ ചോദിച്ചു, ഉപ്പ ചിരിച്ച് കൊണ്ട് അവൻറെ തോളിൽ കൈ അമർത്തി പറഞ്ഞു,
"ഒന്നുല്ലടാ!! ആ വെരിക്കോസ് വെയിന്റെ വേദന കുറച്ചു കൂടി, രണ്ടു ദിവസമായിട്ട് ഫുള്ള് നടക്കുവല്ലേടാ!! "
"ഇപ്പോയാ പോകണ്ടേ ?! ഞാൻ പിന്നെ പൊയ്ക്കൊള്ളാം അവളുടെ അടുത്ത് , ഉപ്പ വിളിച്ചാ മതി ഞാൻ വരാം " , മനു ആശ്വാസം നിറഞ്ഞ വാക്കുകളാൽ മറുപടി നൽകി.
" ഒരു... 7.30 ആവുമ്പോയേക്ക് അങ്ങേക്ക് വാ ! എന്നാ !!" ഉപ്പ ടൈം ഓർത്തുകൊണ്ട് പറഞ്ഞു.
" ശെരി ഉപ്പാ !" മനു മറുപടി പറഞ്ഞപ്പോൾ അവൻറെ തോളിൽ പതുക്കെ തട്ടിക്കൊണ്ട് അങ്ങേര് പോയി. മനു പുഞ്ചിരിച്ചു.
വീണ്ടും ക്ലോക്കിലെ സൂചിപോലെ കര്യങ്ങൾ യാന്ത്രികമായി നടന്നുകൊണ്ടിരുന്നു, പിന്നെ എന്തൊക്കെയോ പറഞ്ഞു ചർച്ചയായിരുന്നു അവിടെ. ഫുഡിനെ കുറിച്ചും, ഇന്നു കണ്ട കുറെ ചരക്കുകളെ കുറിച്ചും എല്ലാമായിരുന്നു ചർച്ച.
മനു എല്ലാത്തിനും പുഞ്ചിരിയോടെ അവരുടെ കൂടെ കൂടി, പെട്ടെന്നാണ് വൈകുന്നേരം ആയത് എന്ന് തോന്നി,
💬 Comments
View all comments