Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
പോയരെല്ലാം തിരിച്ച് എത്തി തുടങ്ങി. അപ്പോഴാണ് ഷഹീനിക്ക അങ്ങോട്ട് വന്നത്,
" ഡാ മനു... നീ വരുന്നില്ലേ ഹന്നയുടെ വീട്ടിലേക്ക്, എല്ലാവരും ഉണ്ട്, നീ നിൻ്റെ കാർ എടുക്കില്ലേ?!'"
"ഞാൻ ഇല്ലാ,!! ഇപ്പൊൾ നിങ്ങള് പൊയ്ക്കോളി, ഉപ്പൻ്റെ കൂടെ ഡോക്ടറെ കാണാൻ പോകാനുണ്ട്, !" മനു തൻറെ കാര്യം പറഞ്ഞു.
" എന്താടാ ഉപ്പാക്ക് പറ്റിയത് ?!, എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ?!" ആകാംക്ഷയോടെ ഇക്ക ചോദിച്ചു.
"ഒന്നില്ല,!! നടന്നിട്ടു ആ വെരിക്കോസ് വെയ്ൻ ൻ്റെ പെയിൻ കൂടിയത് ആണ്, " മനു സിമ്പിൾ ആക്കി പറഞ്ഞു. ഷഹീൻ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് ഇട്ടു, മനു പിന്നെ തുടർന്നു,
"ഷാനിതാത്ത എത്തിയില്ലേ?!, കാർ അവരെല്ലാം കൂടെ ആണ് കൊണ്ട് പോയതാണ്" , മനു തൻറെ കാർ തൻറെ കയ്യിൽ ഇല്ല എന്ന് ബോധിപ്പിച്ചു.
"ആ നിൻ്റെ കാർ ആണോ കൊണ്ടുപോയത്? " അങ്ങേര് വീണ്ടും ചോദിച്ചു.
" അതെ !!! നിങ്ങളോടു പറഞ്ഞില്ലർന്നോ?!!" മനു ചോദിച്ചു
" പോവുന്നെന്ന് പറഞ്ഞു അവളാണ് വണ്ടി എടുത്തത് എന്ന് എനിക്കോർമയില്ല", ഇക്ക പറഞ്ഞു നിർത്തി.
"എന്നോട് കൊണ്ടുവിടാൻ ആണ് പറഞ്ഞത്, പക്ഷേ അവർ ആള് കൂടിയപ്പോൾ എന്നെ ഒഴിവാക്കി, ഇത്ത തന്നെ കാർ എടുക്കാം എന്ന് പറഞ്ഞു" മനു കാര്യങ്ങൾ അവതരിപ്പിച്ചു,
"അതും ശരിയാ നിന്നെക്കൊണ്ടുപോയ ഒരാളെ സീറ്റ് കുറയില്ല ,ഹഹഹ_" ഇതും പറഞ്ഞ് അങ്ങേര് ചിരിച്ചു,
" നല്ല തമാശ!! ഇത് ഖത്തർ തമാശയായിരിക്കും അല്ലേ, ഇത്താത്തയെ സമ്മതിക്കണം , ഇതെല്ലാം കേട്ടല്ലോ കൂടെ ജീവിക്കുന്നത്", മനു നൈസ്
💬 Comments
View all comments