0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 51.2K

വെറുതെ ചിരിച്ചുകൊണ്ട് അമ്മോൻ നിൽക്കുന്ന വീടിൻറെ മുൻപിലേക്ക് കാർ പതുക്കെ നിർത്തി, റംല അമ്മായിയുടെ ഉപ്പയെ അമ്മോൻ കൈപിടിച്ച് കാറിന്റെ അടുത്തേക്ക് കൊണ്ട് വന്നു, കൂടെ അമ്മോന്റെ അളിയൻ അതായത് റംലത്തായുടെ സഹോദരനും ഉണ്ടായിരുന്നു.

മുന്നിലെ സീറ്റിലേക്ക് വലിയുപ്പാനെ കയറ്റിയിരുത്തി അവർ പുറകിലോട്ട് കയറി, പോക്കറ്റ് റോഡിലൂടെ മെയിൻ റോഡിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അച്ചു അങ്ങോട്ട് വരുന്നത് കണ്ടത്, മനു ലൈറ്റ് അടിച്ചു അവനെ കൈകാണിച്ചു നിർത്തി, അച്ചുവിൻറെ പൾസറ് 180 മനുവിൻ്റെ അടുത്തായി നിന്നു,

"ഡാ.... നീ കാര്യങ്ങളൊക്കെ ഒന്ന് നോക്ക്, ഞങ്ങൾ അപ്പോഴേക്കും വരാം, " മനു അവനോട് പറഞ്ഞു, മനുവിന് മറുപടി ആയി "ആടാ!!!!!"

എന്നും പറഞ്ഞ്,അമ്മോനെ കണ്ട അവൻ കുറച്ചു കുനിഞ്ഞ് അമ്മോനെ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് ചോദിച്ചു,

"അബ്ദുക്ക ആ സ്റ്റേജിലെ ഡിസൈനുകാർ ഇപ്പം വരും, അവർക്ക് അഡ്വാൻസ് ഞാൻ കൊടുത്തേക്കാം അല്ലേ, "

"നിൻറെലുണ്ടോടാ !! ? അമ്മോൻ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് അവനോട് ചോദിച്ചു,

" അത് കുഴപ്പമില്ല ഞാൻ കൊടുക്കാം, ഹന്ന മോൾ പറഞ്ഞ ആ ഡിസൈൻ ആണിട്ടോ ചെയ്യുന്നതു "

" ആ മോനേ ,അതുതന്നെ ചെയ്തോ, വേഗം നോക്ക്. വൈകരുത് കേട്ടോ, നിക്കാഹിന് മുൻപേ സെറ്റ് ആവണം, "

" അത് ഇന്നലെ ചെയ്തതിന്റെ അതേ ഫൗണ്ടേഷനിലാണ് ചെയ്യുന്നത്, അവരൊന്നു മാറ്റി പുതിയ ഡിസൈൻ ചെയ്യുന്നത് എന്നേ ഉള്ളൂ അബ്ദുക്ക, പിന്നെ നിക്കാഹിനുള്ള ടി പോയിയും കസേരയും സെറ്റ് ചെയ്യണം, അത്രയേ ഉള്ളൂ "അച്ചു തുടർന്നു,

" ഒരു വൺ മണിക്കൂർ മതിയെന്നാണ്

💬 Comments

View all comments