0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 54.2K

അവന്മാര് പറഞ്ഞത്, "

" ഓക്കേ , പിന്നെ....." അമ്മോൻ വീണ്ടും അവനെ വിളിച്ചു,

"ഞാനും ഇവനും അവിടെ ഇല്ലല്ലോ ,ഞങ്ങൾ പെട്ടെന്ന് തന്നെ വരാം, അളിയൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും ഒന്ന് ചെയ്തു സെറ്റ് ആക്കി കൊടുക്കണം ട്ടോ, " അളിയൻ എന്ന് പറഞ്ഞാൽ മനുവിന്റെ ഉപ്പയാണ്, റഹ്മാൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു.

"എന്താണ് അബ്ദുക്ക !!! അവള് ഞങ്ങളെ കൂടെ പെങ്ങളല്ലേ ,നിങ്ങൾ പോയിക്കോളി ഞമ്മള് എല്ലാം സെറ്റ് ആക്കാം," അച്ചുവിൻറെ ഡയലോഗ് കേട്ട് ഞങ്ങളെല്ലാം ചിരിച്ചു ,

അച്ചുവിൻറെ തോളിൽ തട്ടിക്കൊണ്ട് മനു ക്രെറ്റയെ മുന്നോട്ടു നയിച്ചു, നേരെ പോയത് റംല അമ്മായിയുടെ വീട്ടിലേക്കാണ്, ആ വീടിന് ഒരു കഥ പറയാന്നുണ്ട്, റംല മോളുടെ കഥ, ഹഹഹ, വല്യുപ്പാനെയും അളിയനെയും അവിടെ ഇറക്കി ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി, അവിടെ ലോക്കറിലാണ് ഗോൾഡ് സൂക്ഷിച്ചിരിക്കുന്നത്,

അമ്മോനെ ഇറക്കിവിട്ടു, മനു കാർ പാർക്ക് ചെയ്യാനായി അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലേക്ക് ഇറങ്ങി.

******"" "" "" "" "" "" "************" "" "" "********* കല്യാണപ്പുരയിലേക്ക് നടക്കുന്നതിനിടയിൽ ജസ്നയുടെ കൈ നൂറ കവർന്നെടുത്തു, "സോറി !!!!!!!

പെട്ടെന്ന് നീ എന്നെ അവൻറെ മുൻപിൽ എന്തോ പറഞ്ഞ പോലെ എനിക്ക് തോന്നി, അതുകൊണ്ടാണ് പെട്ടെന്ന് ഞാൻ അത് പറഞ്ഞു പോയത്!!," ചുണ്ട് കൂട്ടിപിടിച്ച്ക്കൊണ്ട് ജസ്ന നൂറയെ ഒന്ന് നോക്കി, എന്നിട്ട് നൂറയുടെ അരയിൽ കൂടെ കൈകോർത്ത് പിടിച്ച് അവളെ അടുപ്പിച്ചു,

" "സോറി!!!! ഞാനും അവൻറെ മുന്നിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു അല്ലേ, അത് വിട്ടേക്ക്

💬 Comments

View all comments