0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 55.7K

" രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു,

"അല്ല നിനക്ക് ഇതെവിടുന്ന് കിട്ടി ഈ മുല്ലപ്പൂ?!" അവളുടെ കയ്യിലെ മുല്ലപ്പൂ നോക്കി ജെസ്ന നൂറയോട് ചോദിച്ചു, അപ്പോഴാണ് മുല്ലപ്പൂ ഒളിപ്പിക്കാൻ മനു പറഞ്ഞത് താൻ മറന്ന കാര്യം നൂറക്ക് ഓർമ്മ വന്നത്.

ഒരു നിമിഷം കൊണ്ട് വന്ന ഒരു കള്ളം നൂറ ജെസ്നയുടെ മുന്നിൽ അവതരിപ്പിച്ചു,

" അതോ!!!! ഞാനേ ഇങ്ങോട്ട് വരുന്ന വഴിയാണ് മനുവിനെ കാണുന്നത്, അപ്പോ 'എങ്ങോട്ടാ പോയെ !!?' എന്ന് ചോദിച്ചപ്പോൾ 'മുല്ലപ്പൂ വാങ്ങാൻ പോയി വരുകയാണ്' എന്നു പറഞ്ഞു, ഞാൻ പറഞ്ഞു അവനോട് കുറച്ച് എനിക്ക് മാറ്റി വച്ചിട്ട് കൊടുത്താൽ മതി എന്ന്, അപ്പോ 'കുറച്ചു കഴിഞ്ഞ്

കാറിന്റടുത്തേക്ക് വന്നാൽ തരാം 'എന്നും പറഞ്ഞു അവൻ പോവുകയും ചെയ്യുതു." നൂറ ഒന്ന് നിർത്തി വീണ്ടും തുടർന്നു

" പാവം ട്ടോ, ഞാൻ അവൻ ചുമ്മാ പറഞ്ഞതാണെന്ന് കരുതി, പക്ഷേ ഞാൻ അടുക്കളയിൽ നിൽക്കുകയായിരുന്നു ,എന്നോട് ഇങ്ങോട്ട് വരാനും പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന് തന്നത് ആണ്, ആ പൊട്ടന് അളവൊന്നും അറിയാത്തതുകൊണ്ട് ഇത് കുറെ ഉണ്ടെന്നാ തോന്നുന്നേ, അവൻ ഇത് തരുമ്പോൾ നിന്നെയും ചോദിച്ചായിരുന്നു, കേട്ടോ

കുറച്ചു നിനക്കും തരാൻ," " ഇതെല്ലാം കേട്ട് നടന്നുകൊണ്ടിരുന്ന ജസ്ന പെട്ടെന്ന് അവളെ നോക്കിക്കൊണ്ടു ഒരു അർത്ഥം വെച്ചുകൊണ്ട് പറഞ്ഞു,

"ഒന്ന് പോയേ നൂറാ, !!! നീ ഞാൻ ഒന്നും വിചാരിക്കാതിരിക്കാൻ പറയുകയല്ലേ," അവളുടെ ആ പ്രതികരണം കേട്ട് നൂറ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും രണ്ടാമത്തെ വാചകം കേട്ടപ്പോൾ ഓക്കേ ആയി.

" ഒലക്ക നീ വേണേൽ ഇപ്പം

💬 Comments

View all comments