0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 108.5K

വിളിച്ചു നോക്ക്," അങ്ങനെ പറഞ്ഞപ്പോൾ ജസ്നക്ക് വിശ്വാസമായ പോലെ ഒരു ഭാവം അവളുടെ മുഖത്തും വിരിഞ്ഞു , നൂറ മനസ്സിൽ ആശ്വാസത്തിൻ്റെ ശ്വാസം വലിച്ചു വിട്ടു, "എന്നാ വായോ, നമുക്ക് ഇത് വെച്ചാലോ,?! " നൂറ അവളെ നോക്കി ചോദിച്ചു,

"എടി കുറച്ച് മക്കൾക്ക് കൂടെ വെച്ച് കൊടുക്കാനുണ്ടോ,?! എനിക്ക് വെച്ചില്ലെങ്കിലും വേണ്ട, എനിക്ക് ഈ തട്ടം ഇടാതെ നടക്കാൻ അങ്ങേര് സമ്മതിക്കില്ല, നീ അവർക്ക് കൊടുക്ക്, നിൻറെ മോക്കും വെച്ച് കൊടുക്കാം നീ വന്നേ", ജസ്നയുടെ കെട്ടിയോൻ ഒരു മുസ്ലിയാരാണ്, മലപ്പുറത്ത് എവിടെയോ ആണ് വർക്ക്

ചെയ്യുന്നത്. മുസ്ലിയാർ ആയത്കൊണ്ട് അവൾക്ക് തലയിൽ തട്ടമിടാതെ നടക്കാൻ പറ്റില്ല പോലും,

ജസ്ന നൂറയുടെ കയ്യും പിടിച്ച് ജസ്നയുടെ വീട്ടിലേക്ക് നടന്നു, ഇവരുടെ രണ്ടു വീട് മാറിയാണ് ജസ്നയുടെ വീട്, അവളെ കല്യാണം കഴിച്ചത് മറ്റൊരിടത്തെക്ക് ആണെങ്കിലും ഇവിടെ അവൾക്ക് കിട്ടിയ സ്ഥലത്താണ് വീട് വെച്ച് താമസിക്കുന്നത്.

***********"" "" "" "" "************" "" "" "" "********

അച്ചു വീട്ടിലെത്തിയപ്പോഴേക്കും പണിക്കാർ അവിടെ എത്തിയിരുന്നു,

" അച്ചുക്കാ, എന്നാ തുടങ്ങട്ടെ ?!!! " ഒരു ന്യൂജൻ പയ്യൻ അവിടെ നിന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു.

"അല്ലടോ,!! നിങ്ങളെല്ലാം എത്തിയെങ്കിൽ പിന്നെ എന്തിനാ വെയിറ്റ് ചെയ്തതത് " അച്ചു തലയിൽ കൈ വെച്ചു,

"അത് പെട്ടെന്ന് കഴിയും അച്ചുകാ, " മറ്റൊരു പയ്യൻ അതും പറഞ്ഞു സാധനങ്ങൾ എടുത്തു ഉള്ളിലേക്ക് പോയി.

"ആ ... അടിപൊളിയാക്കി ചെയ്യ് നമ്മുടെ മനുവിന്റെ പെങ്ങളുടെ കാര്യാട്ടോ, മോശമാക്കണ്ട ,'" മനു

💬 Comments

View all comments