0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 109.7K

അവരെ പറഞ്ഞു വിട്ടു.

അപ്പോഴേക്കും സോനവും അഭിയും അങ്ങോട്ടേക്ക് എത്തി, കുളിച്ച് കുട്ടപ്പന്മാരായി ആയിരുന്നു രണ്ടുപേരുടെയും വരവ്, പക്ഷേ കള്ളിത്തുണിയും ടീഷർട്ടും ഇട്ടാണ് വന്നത്. ഇതുകണ്ട് അച്ചുവും, അവരു അച്ചുവിനെയും നോക്കി ചിരിച്ചു,

അഭി അച്ചുവിൻറെ കയ്യും പിടിച്ച് അങ്ങോട്ട് മാറിനിന്നു,

" എടാ ഓവർ ആയല്ലേ ഇന്നലെ ?!, നീ എപ്പോഴാ എണീറ്റു പോയെ, ? അഭി അച്ചുവിനോട് ചോദിച്ചു,

" എടാ , ഞാൻ മൂത്രമൊഴിക്കാൻ മുട്ടിയിട്ട് പുലർച്ചെ അഞ്ച് ,അഞ്ചര ആയപ്പോൾ ഒന്ന് എണീറ്റു, തല നേരെ നിൽക്കുന്നേ ഇല്ല!!, പിന്നെ ആയിഷ അവളുടെ വീട്ടിൽ ആയതുകൊണ്ട് നോക്കേണ്ടല്ലോ എന്ന് കരുതി മൂത്രമൊഴിച്ച് നേരെ വെച്ച് പിടിച്ചു, നിങ്ങളെ കുറെ വിളിച്ചു, ഒരെണ്ണം എണീക്കണ്ടേ," അച്ചു പറഞ്ഞു നിർത്തി,

" അല്ല നിങ്ങളൊക്കെ ഇപ്പൊ എണീറ്റ് പോയി?! " അച്ചു അവരെ നോക്കി ചോദിച്ചു,

" ഏഴു മണിയായടാ, ! നിൻറെ വീടിൻറെ രണ്ട് ഓട് പൊട്ടിയിട്ടുണ്ട് ഒരു തേങ്ങ വീണത് ആണ്, ആ തേങ്ങ വീണത് കൊണ്ട് ഞങ്ങളെല്ലാം ഞെട്ടി എഴുന്നേറ്റു," സോനു പറഞ്ഞു.

" അതേതായാലും നന്നായി ,രണ്ടു ഓട് മാറ്റിയാൽ എന്താ " , ഇതും പറഞ്ഞ് എല്ലാവരും പൊട്ടിച്ചിരിച്ചു, അച്ചുവിൻറെ പണിക്കാർ ആ ഭാഗത്തേക്ക് നോക്കി, ഇതുകണ്ട് അച്ചു കൈകൾകൊണ്ട് കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു,

ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല, ഇന്നലെ രാത്രി പാട്ടും ഡാൻസുമായി ആഘോഷിച്ചവർ എല്ലാം ഇന്ന് കുറച്ച് ഉറങ്ങുവാനും ഒരുങ്ങുവാനും വേണ്ടി സ്വന്തം വീടുകളിലേക്ക് പോയിരിക്കുകയാണ്, പിന്നെ തൊട്ടടുത്ത കുടുംബക്കാർ മാത്രം ഇവിടെയുണ്ട്, അവരുടെ കുട്ടികൾ

💬 Comments

View all comments