Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ആ മുറ്റത്ത് കൂടെ "കല, പില" ഓടിക്കളിക്കുന്നു,
എന്തെല്ലാമോ പറഞ്ഞു കുറച്ചുനേരം കൂടി അവിടെ ഇരുന്നശേഷം അവന്മാർ കസേരകൾ എല്ലാം നേരെയാക്കിയിട്ടു, കൂടെ അച്ചുവിൻറെ പണിക്കാരും, എല്ലാം ചെറിയ ചെക്കന്മാരാണ്,
അപ്പോഴാണ് വെള്ളഷർട്ടും വെള്ളത്തുണിയും ഉടുത്ത് മുടിയൊക്കെ ജെല്ലിട്ട് വാർന്നുവെച്ച് അക്കു അങ്ങോട്ട് കടന്നു വരുന്നത്, അവൻറെ കൂടെ ഹസീനയും കുട്ടികളും ഉണ്ടായിരുന്നു കൂടെ റോസിയും മോനും, കയറി വന്നതും മുന്നിൽ തന്നെ നിൽക്കുന്ന കൂട്ടുകാരെ കണ്ട അക്കു ഭാര്യയോട് "ഉള്ളിലേക്ക് പൊയ്ക്കൊള്ളാൻ" പറഞ്ഞു ,കൂട്ടുകാരുടെ അടുത്തേക്ക്
തിരിഞ്ഞു, ഹസീനയും കുട്ടികളും കൈകൾ കൊണ്ട് ഒരു"ഹായ്" പറഞ്ഞു ഉള്ളിലേക്ക് കയറി പോകാൻ നടന്നു,
"എടി ഒരു മിനിറ്റ് !" "എന്നും പറഞ്ഞ് റോസി സോനുവിൻറെ അടുത്തേക്ക് വന്നു, അത് കണ്ട ഹസീന സിറ്റൗട്ടിൽ അവളെ കാത്ത് നിന്നു,
" ഇച്ചായാ.. ഇന്നലെത്തെ പോലെ കള്ള് കുടിച്ചു , രാവിലെ വന്ന പോലെ, വരാൻ നോക്കണ്ട, കേട്ടല്ലോ" അവൾ സോനുവിനെ ഭീഷണിപ്പെടുത്തി,
"നീ ഒന്ന് പോയെ ഞാനീ പട്ടാപ്പകൽ കള്ളുകുടിക്കാൻ പോവുകയാണല്ലോ അല്ലേ?! " സോനു അവൾ പറഞ്ഞത് ഇഷ്ടപ്പെടാതെ അവളെ നോക്കി കെറവിച്ചുകൊണ്ട് ചോദിച്ചു,
" ചേട്ടായിമാരെ... കുപ്പിയുടെ ബാക്കിയുണ്ടെങ്കിൽ നമുക്കത് പിന്നെ ആഘോഷിക്കാം, മനു ചേട്ടായിക്ക് ഒരു ഹെൽപ്പ് ചെയ്തു കൊടുക്കാൻ നോക്കി, കള്ളുകുടിച്ച് നടക്കാതെ," റോസി ബാക്കിയുള്ളവരെ നോക്കി പറഞ്ഞു,
" എടീ, നീ ഓവറാണ് കേട്ടോ, നിൻറെ ഉപദേശം വേണം, ഞങ്ങൾക്ക് ഞങ്ങളുടെ മനുവിനെ സഹായിക്കാൻ അല്ലേ?!" സോനു കലിപ്പിലായി, ഉടനെ അക്കു ഇടപെട്ടു, "റോസി കൊച്ചേ ...
നീ പോയെ ഞാനല്ലേ
💬 Comments
View all comments