0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 111.2K

പറയുന്നേ ,ഇന്ന് കുടിക്കത്തില്ല! കുടിക്കാണെങ്കിൽ നീ എന്നോട് ചോദിച്ചോ,' പോരേ ?!" , അക്കു അവളെ പതിയെ അങ്ങോട്ട് തള്ളിക്കൊണ്ട് പറഞ്ഞു, റോസി ഹസീനയെ നോക്കി പറഞ്ഞു,

" ഹസി ,,,, അക്കു ചേട്ടായി എനിക്ക് വാക്ക് തന്നതാണ് കേട്ടോ ,നീയും കേട്ടല്ലോ അല്ലേ!" ഹസീന അവളെ നോക്കി പുഞ്ചിരിച്ചു കൈകാണിച്ചു വിളിച്ചു, റോസി കുഞ്ഞിനെയും കൊണ്ട് അവളുടെ കൂടെ സോനുവിനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.

റോസിക്ക് കള്ളുകുടിക്കുന്നത് ഇഷ്ടമല്ല, അവളുടെ അപ്പൻ കള്ളുകുടിച്ച് ക്യാൻസർ വന്നാ മരിച്ചത്, ഇഷ്ടമില്ലാത്തതല്ല, പേടിയാണ് അവൾക്ക് !!. അവൾക്ക് അപ്പനും അമ്മയും ഇല്ല ,അമ്മ ആദ്യം പോയി, പിന്നെ അപ്പൻ അങ്ങിനെയും, അതുകൊണ്ട് അവൾക്ക് ഒരു വല്ലാത്ത കരുതലാണ് സോനുവിന്റെ കാര്യത്തിൽ.

സോനുവിന്റെ മുഖത്തെ ഒരു മ്ലാനത മാറ്റാൻ അഭി പെട്ടെന്നുതന്നെ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക് ഡൈവേർട്ട് ചെയ്തു കൊണ്ടുപോയി,

" അച്ചു.. നിനക്കറിയാമോ ഈ പന്നി ,ആ തേങ്ങ വീണിട്ടും എണീറ്റില്ല അവസാനം തലയിൽ വെള്ളം കോരി ഒഴിച്ചപ്പോഴാണ് ബോധം വന്നത്" , അക്കുവിനെ നോക്കിയാണ് അഭി അത് പറഞ്ഞത്, ഒരു ഇളിഞ്ഞ ചിരി അക്കുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി, അച്ചുവും സോനുവും അതുകേട്ട് ചിരിച്ചു.

അപ്പോഴേക്കും ഗേറ്റും കടന്ന് ക്രെറ്റ വീടിൻറെ മുറ്റത്ത് ഇരമ്പി നിന്നു, അമ്മോൻ വലിയൊരു കവറുമായി ഇറങ്ങിവന്നു, കൂടെ കാർ ഹാൻഡ് ബ്രേക്കിലിട്ട മനുവും ഇറങ്ങി, "ആ ,,,, എല്ലാരും വന്നോ ഞാൻ ഇതൊന്ന് ഉള്ളിൽ വെച്ചിട്ട് വരാം, " അതും പറഞ്ഞ് അമ്മോൻ ഉള്ളിലേക്ക് കയറിപ്പോയി,

മനു അവന്മാരോട്

💬 Comments

View all comments