Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
വാതിലിൻ്റെ പുറകിലേക്ക് മാറി, അമ്മായി എഴുന്നേറ്റിട്ടുണ്ട്, സംസാരം കേൾക്കാം, ആരുടെയോ കാലൊച്ചകൾ കേൾക്കാം, ഈ വാതിലിൽ നിന്നും നേരെ മുൻപിലെ ഡോറിലേക്ക് പോകാം , പക്ഷേ ആരേലും ഉണ്ടാവുമോ എന്നറിയാതെ മനു കുഴങ്ങി, പെട്ടന്ന് അവൻറെ ഫോൺ ഒന്ന് വിറച്ചു, മെസ്സേജ് വന്നതാണ്,
ഫോൺ എടുത്ത് നോക്കി,
സാലി: ഉമ്മറത്ത് ആരുമില്ല, വർക്ക് ഏരിയയിൽ ആണ് ഞാനും നാത്തൂനും, അളിയൻ വന്നിട്ടില്ല വേഗം പോക്കോ,
മനു പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ സർവ ധൈര്യവും പുറത്ത് എടുത്ത് ചെരുപ്പ് കയ്യിൽ പിടിച്ച് എങ്ങോട്ടും നോക്കാതെ മുൻപിലെ വാതിലിനു ലക്ഷ്യമാക്കി നടന്നു, വാതിൽ കടന്നതും മനു ഒന്നുതിരിഞ്ഞു നോക്കി, ആ ഹാളിൽ ചുറ്റിലും ഒന്നു പരതി, ആരുമില്ല, "thank God" മനു റോഡിലേക്ക് ഇറങ്ങി നേരെ ഷോട്ട്കട് ഇടയിലേക്ക് കയറി, കാലുകൾക്ക് വേഗം കൂട്ടി, 5 മിനിറ്റ് തികച്ച് എടുത്തില്ല അവൻ വീട് എത്തി, കയ്യിലിരുന്ന ചെരുപ്പ് അപ്പോഴാണ് ധരിച്ചത്, അടുക്കളയിൽ ഉമ്മച്ചി ഉണ്ട്, രണ്ട് മിനിറ്റ് വീക്ഷിച്ചു, ചായ കുടിച്ച് തിടുക്കത്തിൽ എങ്ങോട്ടോ പോവുകയാണ്, മനുവിന് സംഗതി കത്തി, ചായ കുടിച്ചാൽ ബാത്റൂം പോവണം ഉമ്മച്ചിക്ക്,
തുറന്നിട്ട ഗ്രില്ലിലൂടെ മനു അടുക്കളയിലേക്ക് കള്ളനെ പോലെ പമ്മി കടന്നു, ഇനി ഉമ്മയുടെ റൂം കടന്നാൽ എൻ്റെ റൂം എത്തി, ശരിക്ക് മനുവിൻ്റെ റൂം മുകളിലാണ്, പക്ഷേ ഇപ്പൊ അവൻ അവിടെ കിടക്കാറില്ല, ഗെസ്റ്റ് റൂമിലാണ് അവൻറെ വാസം, ഉപ്പ പള്ളിയിൽ പോയാൽ ഒരു ചായ എല്ലാം കുടിച്ച് വായനശാലയിൽ നിന്നും പത്രവും വായിച്ചിട്ട് മാത്രമേ വരാറുള്ളൂ, ഇന്ന് പോയോ
💬 Comments
View all comments