0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 79.7K

കൂട്ടി പമ്മി പമ്മി ഹാളിലേക്ക് നടന്നു, അടുക്കള വാതിൽ ശബ്ദം ഉണ്ടാക്കാതെ അടച്ച് കുറ്റിയിട്ടു, ഗ്രില്ലും ഉള്ളിൽ നിന്നും കുറ്റിയിട്ടിരുന്നു, ശബ്ദമുണ്ടാക്കാതെ ആയിരുന്നു ഇരുവരും നടന്നത്, അവൾ മനുവിന്റെ കൈക്കുള്ളിൽ ഒതുങ്ങി അവൻറെ മുഖത്തേക്ക് നോക്കിയാണ് നടക്കുന്നത്, ഒരു പാവക്കുട്ടി പോലെ ,അവളുടെ റൂമിന്റെ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു കയറിയതും മനു വാതിലടച്ച് കുറ്റിയിട്ടു,

മനു തൻറെ കൈക്കുള്ളിൽ ചേർത്ത് പിടിച്ച അവളെ മുന്നിലേക്ക് നീക്കി നിർത്തി, ആ നീളമുള്ള വിടർന്ന മാൻ കണ്ണുകൾ കൊണ്ട് അവൾ അവനെ നോക്കി, മനു അവളെ ഒന്ന് കുലുക്കി,

"ഇനി ചോദിക്കാനുള്ളതൊക്കെ ചോദിച്ചോ, പറയാം, നാലുമണിവരെ പറയാം ?!" "

അവൾ നേരത്തെ പാറിയ കിളി ഇതുവരെ തിരിച്ചുവരാത്ത പോലെ അവനെ തന്നെ നോക്കി, നേരത്തെ ഇട്ട അതേ നൈറ്റി ആണ് ഇപ്പോൾ ഇട്ടിരിക്കുന്നത്, പക്ഷേ അടിയിൽ ആ പാന്റ് ഇല്ല, അവൾ ഒന്നും സംസാരിക്കുന്നില്ല, പക്ഷേ നേരത്തെ പോലെ നാണമില്ല ,അവൻറെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ആ കുഞ്ഞു മുഖത്ത് വലിയ വിടർന്ന് കണ്ണുകൾ പരമാവതി വിടർത്തി നീളമുള്ള ചുണ്ടുകൾ പാതി തുറന്നു അവൾ അങ്ങിനെ നിൽക്കുന്നു,

ബാത്റൂം തുറന്നിട്ടതിനാൽ അതിൽ നിന്നും വരുന്ന വെളിച്ചത്തിൽ അവളുടെ ഓയലി മുഖം തിളങ്ങുന്നു, മുഖക്കുരുവിൻ്റെ പാടുകൾ അവൾക്ക് ഒരു അലങ്കാരമായി തോന്നി,

" ഒന്നും ചോദിക്കാൻ ഇല്ലേ?!!!". മനു വീണ്ടും ചോദിച്ചു, മറുപടിയില്ലായിരുന്നു

" എന്നാൽ ഇനി ചോദ്യമില്ല ,പറച്ചിൽ മാത്രമേ ഉള്ളൂ കേട്ടോ !". അപ്പോഴേക്കും നേരത്തെ പോലെ ഭൂമി കുലുക്കുന്ന ഒരു ഇടി കൂടി

💬 Comments

View all comments