Chapter Title : ബിംഗോ ടെഡി [ഫ്ലാഷ്]
കുടുംബത്തിലെ ആണെന്ന് പറയുമല്ലോ... പക്ഷേ ഫോൺ വിളികൾ എനിക്ക് തീരെ പിടിക്കുന്നില്ല. വല്ല ലൈൻ കേസും ആണേൽ... കൃഷ്ണാ...
കുടുംബത്തിലെ മുൻ അനുഭവങ്ങൾ കാരണം പ്രണയം ഒക്കെ ഇപ്പഴും എനിക്ക് പേടിയാ, അവൾക്ക് എന്ത് അറിയാം... എന്തായാലും അവളെ ഇന്നൊന്ന് ഉപദേശിക്കണം എന്നു തീരുമാനിച്ച് ഞാൻ ചിന്തയിൽ നിന്നും എഴുന്നേറ്റു. സമയം 3 മണി ആയിട്ടെ ഉള്ളൂ.
ക്ലിനിക്കിൽ ഇന്ന് ആലിയ ഉണ്ട്, ഉമ്മച്ചിക്കുട്ടി എൻ്റെ കൂട്ടുകാരി ആണ്, ഞങ്ങൾ പഠിച്ചത് ഒരുമിച്ച് ആയിരുന്നു. കഴിഞ്ഞ വർഷം നിക്കാഹ് കഴിഞ്ഞ് കെട്ടിച്ച് വിട്ടതാണെൽ ഞങ്ങളുടെ വീടിന് അടുതോട്ടും, വെറുതെ വീട്ടിൽ ഇരുന്ന് ബോർ അടിക്കുന്ന അവളെ എനിക്ക് കൂട്ടിനെന്നും പറഞ്ഞ് ക്ലിനിക്കിൽ ആക്കിയിട്ടു അവളുടെ ഹസ് തിരിച്ച് ഒമാനിലേക്ക് പറന്നു. കൂട്ടിനു എന്ന് പറയുമ്പോ കൺസൽടെഷന് തന്നെ. എന്നെകൊണ്ട് ഒറ്റക്ക് രണ്ടും കൂടെ നോക്കി നടത്താനും പറ്റാതായി നിൽക്കുവാരുന്ന്.
അവളോട് പറഞ്ഞ് ഞാൻ ക്ലിനിക്കിൽ നിന്നും ഇറങ്ങി.
എനിക്ക് അങ്ങനെ ഉപദേശിക്കാൻ വല്ല്യ പിടി ഒന്നും ഇല്ല. അവളോട് പറയാൻ ഉള്ള ക്ലീഷെ ഡയലോഗും ഇതൊക്കെ അവളോട് എങ്ങനെ പറയും എന്നും ഓർത്ത് ടെൻഷൻ അടിച്ച് ഞാൻ എൻ്റെ സ്‌കൂട്ടി മുന്നോട്ട് ചലിപ്പിച്ചു വീട്ടിൽ പോകുന്നെന്ന് മുന്നേ ബാങ്കിൽ പോകണം, അങ്ങനെ അതികം ആരും ഇല്ലാത്ത ഒരു ഭാഗത്ത് എത്തിയപ്പോ ആണ് ഏതോ ഒരു കുരിപ്പ് എവടന്നോ വന്നു സൈക്കിളും കൊണ്ട് വട്ടം ചാടിയത്... പിന്നെ വീഴ്ച്ച ആയി കരച്ചിൽ ആയി... പെട്ട് പോയല്ലോ കൃഷ്ണാ... എന്ത് പറഞ്ഞ ഇപ്പൊ ഇവനെ ആശ്വസിപ്പിക്ക... വല്ല മിട്ടയിയും മേടിച്ചു
💬 Comments
View all comments