0%

Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ [മുരുകൻ]

Author : Murukan Read All Parts 1K

ശാലിനിയെ ക്രൂരമായി റാഗ് ചെയ്ത് കൊന്ന ആ എട്ട് വിദ്യാർഥിനികളോടുള്ള പകയുടെ കനലുകൾ ബിന്ദുവിന്റെ കനലെരിയുന്ന മനസ്സിൽ ആളിക്കത്തി എന്നെ ഈ നരകത്തിലേക്ക് തള്ളിവിട്ട് ആഡംബര ജീവിതത്തിന്റെ പറുദീസയിൽ കുടുംബമായിട്ട് കഴിയുകയാവും അവർ ഓരോരുത്തരും വിടില്ല ഞാനവരെ
ബിന്ദുവിന്റെ ആണത്വവും പെണ്ണത്വവും ഒരു പോലെ അവരെ ഞാനറിയിക്കും
ജയിലിൽ നിന്നിറങ്ങുന്നതോടെ തികഞ്ഞ ഒരു ഭദ്രകാളിയുടെ മൂന്നാം ജന്മത്തിലേക്ക് ഞാൻ പിറവിയെടുക്കും
പല പല ചിന്തകളും ബിന്ദുവിന്റെ മനസ്സിൽ നിറഞ്ഞ് നിന്നു
.....................ഇരുപത് വർഷങ്ങൾക്ക് ശേഷം ബിന്ദുവിന്ന് ജയിൽ മോചിതയാകുകയാണ്
ബിന്ദു ജയിലിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു ജയിലിൽ ജോലി ചെയ്തതിന് കിട്ടില്ല തുച്ചമായ കുറച്ച് പണമെ അവളുടെ കൈവശം ആകെ ഉണ്ടായിരുന്നുള്ളോ വീടിന്റെ മുൻവശത്ത് ഓട്ടോയിൽ വന്നിറങ്ങി അമ്മയെ അടക്കം ചെയ്ത ശവക്കല്ലറ വീടിന്റെ വലതു വശത്ത് നിലകൊള്ളുന്നു ബിന്ദു തേങ്ങിക്കൊണ്ട് അമ്മയുടെ ശവകുടീരത്തിനടുത്തേക്ക് നടന്നടുത്തു അതിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഒരു പാട് കരഞ്ഞു വീടിന് ചുറ്റും ആൾ താമസമില്ലാത്തതു കാരണം ആകെ കാടു പിടിച്ചിരിക്കുന്നു വീടിന്റെ ചില ഭാഗങ്ങൾ പൊളിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്നു
നീറുന്ന മനസ്സുമായി ബിന്ദു വാതിൽ തുറന്ന് അകത്തേക്ക് കയറിയതും രണ്ട് വവ്വാലുകൾ ചിറകടിച്ച് കൊണ്ട് പുറത്തേക്ക് പറന്നു വീടിനുള്ളിലൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത അവലാതിയായിരുന്നു പിറകിൽ നിന്ന് അമ്മ ബിന്ദു എന്ന് വിളിക്കുന്നത് പോലുള്ള തോന്നൽ അമ്മയുടെ മുഖം ഒരു നോക്ക് കാണാൻ പറ്റാത്തതിന്റെ സങ്കടം വേറെയും ഈ വീട്ടിൽ തനിക്ക് കഴിയാൻ കഴിയില്ല അമ്മയുടെ വിളി തന്റെ കാതിൽ അലയടിക്കുന്നു മോളെ നീ എവിടെയായിരുന്നു

💬 Comments

View all comments