Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
11 ആയി….
ഹസ്ബൻഡ് മെസ്സേജ് അയക്കില്ലേ നൈറ്റ്?
ഉഹും….
ശെരി ഉറങ്ങാം….ഋതു….
ഞാൻ ഫോൺ ചെയ്തോട്ടെ…..കുറച്ചു നേരം.
ഈ നേരത്തോ?
അതിനെന്താ….സൂര്യക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ Its O.K.
അതൊന്നുല്ല...വിളിക്ക്….ഋതു..
ഓഡിയോ കാൾ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ എന്റെ വൈറ്റ് ഷർട്ടുമിട്ട് കിടക്കുന്ന ഋതുവിനെ കണ്ടതും എന്റെ മനസ് നിറഞ്ഞു.
ഋതു…..
സൂര്യാ…... നാളെ ലുലു മാളിലേക്ക് വരാമോ …..
ഞാനും അമ്മയും ചില്ലറ ഷോപ്പിങ് നു വരുന്നുണ്ട്.
വരണോ …..
പ്ലീസ് …...സൂര്യാ …..
വരാം ….പക്ഷെ ...അമ്മ കണ്ടാലോ ….
കണ്ടാലെന്താ ? ഓഫീസിലെ എന്റെ കൊള്ളീഗ് ആണെന്നു പറയുന്നതിൽ കള്ളമൊന്നുമില്ലലോ ...
ഋതു …. ഞാനൊരു സ്വപ്നം പറയട്ടെ…..
ഉം….
ഇന്നത്തെ ദിവസം എന്നും റിപ്പീറ്റ് ചെയ്യുന്നത് ആലോചിച്ചു നോക്കിയേ…..ഋതു….
സൂര്യാ…. എനിക്കെന്തോ പോലെ….
എന്താണ്….
അറിയില്ല….സൂര്യ...ഉറക്കമേ വരുന്നില്ല...
ശെരി ഞാനൊരു പാട്ടു മൂളിത്തരട്ടെ...
പാടാനറിയാമോ….സൂര്യ…
പാടാനൊന്നും അറിയില്ല...എങ്കിലും മൂളാം…
ഹമ്…...ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും പൂമാല്യങ്ങളും താ തന്നാനം തന്നാനം..... ……... …….
രണ്ടു വട്ടം മൂളിയപ്പോൾ ഋതുവിന്റെ മിഴികൾ പയ്യെ അടഞ്ഞപ്പോൾ ഞാനുമെന്റെ കട്ടിലിലേക്ക് മലർന്നു.
രാവിലേ എണീക്കുമ്പോ ഒത്തിരി ലേറ്റായി, ചിരട്ടപുട്ടും കടലക്കറിയും ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക് ചെന്നു. അജ്മിയുടെ പുട്ടുപൊടിക്ക് മറ്റൊരു എതിരാളിയില്ലെന്നു ആത്മഗതം പറഞ്ഞുകൊണ്ട് ഞാൻ പൊടി നനച്ചെടുക്കാൻ തുടങ്ങി.
ഋതു എണീറ്റില്ലേ ഇനിയുമെന്നു പറഞ്ഞു ഞാൻ ഫോൺ നോക്കി.
ഋതു എനിക്ക് ഗുഡ്മോർണിംഗ് അയച്ചിരിക്കുന്നു. എന്റെ മുഖത്തെ പുഞ്ചിരി നിന്നോട് വിഷ് ചെയ്യാൻ പറയുന്നു…..
എനിക്ക്
💬 Comments
View all comments