0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.3K

കഴിക്കാനായപ്പോൾ എന്റെ ക്യാബിനിലേയ്ക്ക് ഋതു ലഞ്ച് ബോക്സുമായി വന്നു. ഞാൻ പോകാം ന്നു പറഞ്ഞു. ഫുഡ് കോർട്ടിലേക്ക് നടന്നു.

ഋതു എന്റെ ലഞ്ച് ബോക്സ് തുറക്കാനായി കാത്തിരുന്നു. ഫിഷ് എന്ന് വെച്ചാൽ ഋതുവിന്‌ ജീവനാണെന്നു എനിക്ക് കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി. ഞാനെന്റെ ചെറുപ്പത്തിലേ ഒരോർമ്മ ഋതുവിനോട് പറഞ്ഞു … എനിക്കന്നു 6 വയസുണ്ടാകും വീടിന്റെ അടുത്തൊരു കുളമുണ്ട്, നിറയെ മീനൊക്കെ ഉള്ളത്, മഴയത്തു വരമ്പത്തൂടെ നാട്ടിലെ ചേട്ടന്മാരുടെ ഒപ്പം, ഞാനും ചൂണ്ടയുമായി മീൻ പിടിക്കാനൊക്കെ പോകും, പക്ഷെ ...എനിക്ക് മീൻ പിടിക്കാൻ ഒട്ടും അറിഞ്ഞൂടാ കേട്ടോ, എന്നാലും ചൂണ്ടയും പിടിച്ചിരിക്കും, നിറയെ മീനുള്ളതുകൊണ്ട് എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മീനൊക്കെ ചൂണ്ടയിൽ വന്നു കുടുങ്ങി കിടക്കും, ചൂണ്ട പിടയുമ്പോ ഞാൻ തുള്ളിച്ചാടി മീനെടുത്തുകൊണ്ട്, അത് കൊമ്പലിൽ കോർത്തു അമ്മയ്ക്ക് കൊണ്ട് കൊടുക്കും. അന്നേരം അമ്മ മുളകും ഉള്ളിയും അമ്മിയിൽ അരച്ച് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ തൂകി വറുത്തെടുക്കും, അതിപ്പോഴും …..ഓർക്കുന്നുണ്ട് ….

ഞാൻ കണ്ണ് നിറഞ്ഞുകൊണ്ടു പറഞ്ഞു തീർത്തു. അമ്മ മോന് ണ്ടാക്കി തരാം കേട്ടോ……. …..അടുത്താഴ്ച ...ഋതു എനിക്ക് മാത്രം കേൾക്കുന്ന പോലെ പറഞ്ഞു …. എന്റെ വിഷമം മാറ്റാൻ ഋതുവിന്റെ ഒരു ചിരി മതിയെന്നു ഞാൻ മനസിലാക്കി….

മോര് എവിടെന്നാണ് ചോദിച്ചപ്പോൾ അന്ന് ട്വിൻസിനെ കണ്ടില്ലേ, അവരുടെ അമ്മ തരുന്നതാണ്. അവരുടെ അച്ഛന് മോര് നിര്ബന്ധമാണത്രെ...യെന്നു ഞാൻ പറഞ്ഞു.

ലഞ്ചിന്‌ ശേഷം ഋതു ആകെ ബിസിയായിരുന്നു, ബാക് ടു ബാക് ക്ലയന്റ് മീറ്റിംഗ് ആയിരുന്നു. ഞാനിടക്ക് റസ്റ്റ് റൂംപോകുമ്പോ ഋതുന്റെ റൂമിലെ നോക്കി. പാവം കുറെ അധികം

💬 Comments

View all comments