Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ഇല്ലാത്തതു രണ്ടാൾക്കുമറിയാം. ഞാൻ ഋതുവിനെ എന്റെ മേലെ വലിച്ചിട്ടിയപ്പോൾ അവൾ എന്നെ ഇറുകെ ഹഗ് ചെയ്തുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തു…..
ബിർത്ഡേ ഫങ്ക്ഷന് കഴിഞ്ഞു, കേക്ക് കഴിച്ചു ശേഷം ഗിഫ്റ് എല്ലാരും ചേർന്ന് കൊടുത്തു. ഇറങ്ങും മുൻപ് ഒരുതവണ കോഡ് റിവ്യൂ എന്ന പേരിൽ ഋതു എന്റെ ക്യാബിനിൽ വന്നു. എന്റെ കൈവിരലിന്റെ മേലെ കൈവെച്ചുകൊടൻ കവിളിൽ കവിളും ഉരസികൊണ്ട് ഒരഞ്ചു മിനിറ്റ്. ഞങ്ങളുടെ മാത്രം സൗകര്യമായ ഒരു കൊച്ചുലോകം.
വർക്ക് തീർന്നു പോകുമ്പോ… ഞാനിറങ്ങുന്നു……. ? എന്ന് ഒരു മെസ്സേജ് മാത്രം എന്റെ വട്സപ്പില് വന്നു… ഞാൻ ചിരിച്ചുകൊണ്ട് വായിച്ചിട്ട് സ്മൈലി അയച്ചു. എന്റെ ജോലിയിൽ മുഴുകി…. അന്നെനിക്കൊരല്പം പണിയുണ്ടായിരുന്നത് കൊണ്ട് ഞാൻ ഇറങ്ങാൻ ലേറ്റ് ആയി. ശേഷം 9 ആയപ്പോൾ ഓഫീസിലെ ശ്യാമിന്റെയൊപ്പം ഷവർമ്മ കഴിക്കാൻ ഇടപ്പള്ളിയിലുള്ള ഹാജി ഇബ്രാഹിമിലേക്ക് ചെന്നു.
ഷവർമ്മ വേണോ? ഞാൻ വട്സപ്പില് മെസ്സേജ് അയച്ചപ്പോൾ. പാവത്തിന്റെ ഫോണിൽ നിന്നും ?? സാഡ് സ്മൈലി വന്നു.
ഞാൻ അന്നേരം ഫ്ലാറ്റിന്റെ അഡ്രസ് ചോദിച്ചു. അവിടെ നിന്നുകൊണ്ട് ഞാൻ ചിക്കൻ ചീസ് ഹോൾ മീറ്റ് ഷവർമ്മ പാർസൽ ഓർഡർ ചെയ്തിട്ട് അത് വന്നപ്പോൾ ഋതുവിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
മൂന്നു നിലയുള്ള ഫ്ലാറ്റായിരുന്നു, ഋതു സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു. കുളിച്ചിട്ട് മുടിയുണങ്ങിയിട്ടില്ല, നനഞ്ഞ മുടിയൊക്കെ വിരിച്ചിട്ടുകൊണ്ട് പിങ്ക് ടീഷർട്ടും ബ്ലാക്ക് നൈറ്റ് പാന്റ്സും ആയിരുന്നു വേഷം. ഞാൻ ഹെൽമെറ്റിന്റെ ഗ്ലാസ് പൊക്കിയപ്പോൾ…. ഹെൽമെറ്റ് മുഴുവനും എന്നോടൊന്നു അഴിക്കാൻ പറഞ്ഞു.
ഞാനെന്റെ മുഖം കാണിച്ചപ്പോൾ... ഷവർമ്മയും വാങ്ങിച്ചുകൊണ്ട് ശെരി പൊയ്ക്കോ…. ന്നു പറഞ്ഞു.
💬 Comments
View all comments