Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
വേണ്ടന്നാണോ….ഋതു
വേണ്ടാന്ന് വെക്കാൻ എനിക്ക് കഴിയുന്നുമില്ല…. എന്റെ സ്‌ഥാനത്തു നിന്ന് ആലോചിച്ചാലേ സൂര്യക്ക് അത് മനസിലാകൂ….
എനിക്ക് ഋതുന്റെ മുഖത്ത് ചിരി മാത്രം കാണാൻ ആണിഷ്ടം. അത് എന്റെ മനസില് സന്തോഷം തരുന്നുണ്ട്……
ഐ ലവ് യു…..സൂര്യാ……?
ഋതു മനസ് തുറന്നു അതെന്നോട് പറഞ്ഞു കഴിഞ്ഞയുടൻ അവൾ കരയാൻ തുടങ്ങി……. വീഡിയോ കാൾ കട്ട് ചെയ്യുകയും ചെയ്തു….
പിന്നെ വിളിച്ചിട്ട് എടുത്തില്ല……. ഞാൻ പ്ലീസ്….കരയല്ലേ...എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്ന് റിപ്ലൈ ചെയ്തപ്പോൾ 15 മിനുട്ട് കഴിഞ്ഞപ്പോൾ നനവാർന്ന മുഖത്ത് ഒരുചിരിയും വരുത്തി എന്റെ ജീവൻ ഒരു സെൽഫി അയച്ചു.
ഞാൻ എങ്ങനയൊക്കെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല. മനസ്സിൽ മുഴുവനും ഋതു പറഞ്ഞ വാക്കുകളായിരുന്നു. സ്വയം നീറിക്കൊണ്ടാണ് ആ പാവം അത് പറഞ്ഞത്. പക്ഷെ ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു. വിസ വന്നാൽ ഋതു ജർമനിക്ക് പോകും, പിന്നെ ഞാൻ എന്നേക്കുമായി അവളെ മിസ് ചെയ്യുകയും ചെയ്യും…. എനിക്ക് ആലോചിക്കുമ്പോ സഹിക്കാൻ കഴിഞ്ഞില്ല. ഒത്തിരി കരഞ്ഞു ……. ഋതുവിന്റെ അവസ്‌ഥ ശെരിക്കും എന്റെ മനസ്സിൽ ഞാൻ അറിഞ്ഞതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത്….
രാവിലെ ഒരുഷാറുമില്ലാതെ എണീറ്റു, എനിക്കൊന്നും ഉണ്ടാക്കാൻ മനസ് വന്നില്ല. ഓഫീസിൽ പോകുന്ന വഴി ബ്രിന്ദാവനിൽ കയറി. ബ്രെക്ഫാസ്റ് കഴിച്ചു. ഋതു വിന്റെ മോർണിംഗ് മെസ്സേജ് വന്നിട്ടും ഇല്ല. ഓഫീസിൽ എത്തി കാണും എന്ന് തോന്നി.
പക്ഷെ പാർക്കിംഗ് ലു, ഋതുന്റെ കാറുമില്ല. ഞാൻ വിളിച്ചപ്പോൾ കോൾഡ് ആണ്….ലീവ് എടുത്തു എന്ന് പറഞ്ഞു.
ഋതു….. കട്ട് ആക്കല്ലേ...ഒരു മിനിറ്റ്….
ഇന്നലെ ഫോൺ കട്ട് ചെയ്തിട്ട് ഒത്തിരി… കരഞ്ഞു
💬 Comments
View all comments