0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74K

സുന്ദരി തന്നെ, പക്ഷെ ഋതുവിന്റെ ഏഴയലത്തു വരില്ല എന്ന സത്യം ഞാൻ മനസിലാക്കിയപ്പോഴേക്കും ഞാൻ ആ സൗന്ദര്യത്തിനു മുന്നിൽ വീണു പോയിരുന്നു.

കൊച്ചിയിലും ഒന്നുരണ്ടു പേര് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നു. അതും പ്രേമരോഗികൾ തന്നെ, ഭാഗ്യത്തിന് രക്ഷപെട്ടന്നു പറഞ്ഞാൽ മതിയല്ലോ. ആയതിനാൽ മനഃപൂർവം തന്നെ ഞാൻ ഓഫിസിലെ അധികമാരുമായും അങ്ങനെ കൂട്ടിനു നിന്നില്ല, അതിപ്പോൾ ആൺകുട്ടികളായാലും പെൺകുട്ടികളയാലും, മുൻപ് പറഞ്ഞ കക്ഷിയില്ലേ…, ശ്യാമിലി! ബാംഗ്ലൂരിലെ ഉറ്റ സുഹൃത്തായിരുന്നു, അവൾക്ക് വീട്ടിൽ കല്യാണാലോചന മുറുകിയപ്പോൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു, പക്ഷെ എനിക്ക് അങ്ങനെ ഒരിഷ്ടം ആ കൊച്ചിനോട് തോന്നിയിരുന്നില്ല. ഒരു പക്ഷെ അതുമൊരു ചെറിയ കാരണമാണ് ബാംഗ്ലൂരിൽ നിന്നും ഇങ്ങോട്ടേക്കു വരാൻ.

MNC എന്ന് പറയുമ്പോ നിങ്ങളിൽ ചിലർക്കെങ്കിലും മനസിലാകും, നമ്മൾ ഒരാളുമായി അടുത്ത് കഴിഞ്ഞാൽ നമ്മുടെ വീക്നെസ് മനസിലായിൽ പിന്നെയവർക്ക് നമ്മൾ ഈസിയാകും എന്നുള്ളതുകൊണ്ട് തന്നെ ബാംഗ്ലൂരിൽ വെച്ചുതന്നെ ചില ചില്ലറ പണികൾ കിട്ടിയിട്ടുമുണ്ട്. സൊ ഞാൻ ഞാൻ ആരുമായും അധികം അടുക്കാതെ ജോലിയിലെ ആത്മാർത്ഥയതും ലേറ്റ് നൈറ്റ് വർക്കുമായി കഴിയുമ്പോ എന്റെ മാനേജറായ ഋതുവിനും എന്നിൽ ഒരു പ്രത്യേക മതിപ്പുണ്ടാകാൻ കാരണമായി.

ഓഫീസിൽ മറ്റുള്ള ആമ്പിള്ളേർ എല്ലാം ഋതുനെ ഉഗ്രൻ ചരക്ക് എന്നൊക്കെ പറയുമെങ്കിലും ഋതുനെ ഞാൻ ആദ്യമൊന്നും അങ്ങനെ കണ്ടിരുന്നില്ല. കാര്യം ഞാൻ എന്റെ മനസിലെ കുടിയിരുത്തിയ ചാരുത്വമായിരുന്നു ഋതു. അങ്ങനെ കാണുമ്പോൾ ചിരി ഇടയ്ക്ക് ഓഫീസ് ടാക് മാത്രം ഒതുങ്ങിയ ഒരു മാന്യമായ ഫ്രണ്ട്ഷിപ്. എന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ലഞ്ച് ടൈമിന് എല്ലാവരും കൂടി കേക്ക് മുറിക്കൽ കലാപരിപാടി ഏർപ്പാടാക്കിയിരുന്നു. ഞാൻ

💬 Comments

View all comments