Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
വാങ്ങിച്ചു ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചു, ഫ്ലാറ്റിലെത്തുമ്പോ മുറി നിറയെ അങ്കിൾസ് ആൻഡ് ആൻഡീസ് പിന്നെ കുറെ പിള്ളേരും! എല്ലാരും സെയിം ഫ്ളാറ്റിലെ നയബേർസ്, അവരെല്ലാം പുതിയ ആളെ പരിചയപ്പെടാൻ വേണ്ടി വന്നതാണ്! ശോഭചേച്ചി എല്ലാരോടും പറഞ്ഞു കാണുമെന്നു ഞാനൂഹിച്ചു, ഒരുപേക്ഷ ഞങ്ങൾ ഇവിടെ എല്ലാ ഫ്ലാറ്റിലും പോയി എല്ലരെം പരിചയപെടുമ്പോ ഉള്ള ചളിപ്പ് ഒഴിവായിക്കിട്ടിയതിൽ ശോഭചേച്ചിയോട് എനിക്കും നന്ദിയുണ്ട്. ഞാൻ ആത്മഗതം പറഞ്ഞു….
എല്ലാരും വിഷ് ചെയ്തിട്ടിറങ്ങി, ശോഭ ചേച്ചിയും ഹസ്ബൻഡ് അരവിന്ദും ഒപ്പമുണ്ടായിരുന്നു. ട്വിൻസ് രണ്ടാളും ബെഡ്‌റൂമിൽ ഋതുവിന്റെയൊപ്പം സംസാരിക്കുന്നു, അരവിന്ദേട്ടൻ ഡോക്ടർ ആണ് കേട്ടോ. സൊ പുള്ളി ഋതുവിനെ കാഷ്വൽ ചെക്കപ്പ് ചെയ്തു... ഹെൽത്തിയാണ്, കുഴപ്പമില്ല . പിന്നെ മനസ് എപ്പോഴും ഹാപ്പി ആയിരിക്കാൻ വേണ്ടി എന്നോട് നല്ലപോലെ ശ്രദ്ധിക്കാൻ പറഞ്ഞു. എന്റെ ജീവിതലക്ഷ്യം അതിനു വേണ്ടി തന്നയാണല്ലോ!! എന്ന് ഞാനും ആശ്വസിച്ചു.
ലിവിങ് ടുഗെതർ സ്റ്റാർട്ട് ചെയ്തതിന്റെ ആദ്യ ചിലവായി ബിരിയാണി വാങ്ങിച്ചത് ചേച്ചിക്കും പിള്ളേർക്കും കൊടുത്തു കഴിഞ്ഞപ്പോൾ, അവര് ഹാപ്പി!... അവരിറങ്ങി കഴിഞ്ഞപ്പോൾ ഋതുവും ഞാനും തനിച്ചായി….
സോഫയിൽ എന്റെ തോളിൽ ചാഞ്ഞോണ്ട് ഇരിക്കുമ്പോ...ഞാൻ ചോദിച്ചു ഋതു കുറച്ചൂസം കഴിഞ്ഞിട്ട് ഓഫീസിൽ റിജോയിൻ ചെയ്താൽ പോരെ….
അങ്ങനെയാണ് ഞാനും ആലോചിക്കുന്നെ..! പക്ഷെ എന്റെ കാർ, അതെടുക്കണമെനിക്ക്. അതവിടെ ശരണിന്റെ ഫ്ലാറ്റിലാണ്, പിന്നെ കുറെ ഡ്രെസ്സും എല്ലാം പാക്ക് ചെയ്തെടുക്കണം..
എങ്കിൽ ഇന്ന് തന്നെ പോകാം അല്ലെ ഋതു, എന്തിനാ വൈകിക്കുന്നേ..
ഞങ്ങൾ ഇറങ്ങാൻ നേരം അരവിന്ദേട്ടൻ ഇടപ്പള്ളിയിലോട്ട് ഇറങ്ങുവാണു, അദ്ദേഹം ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാറിൽ കയറി ഞങ്ങൾ ശരണിന്റെ ഫ്ലാറ്റിലെത്തി.
കാളിംഗ് ബെൽ അടിച്ചതിനു ശേഷം, ഋതുവിന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു, അവളെന്റെ കൈകോർത്തു പിടിച്ചു. ഞാൻ കൂടെയുണ്ടല്ലോ എന്തിനാ ഇങ്ങനെ പേടിക്കണേ.... ഞാൻ പയ്യെ അവളുടെ കവിളിൽ തട്ടി പറഞ്ഞു…..
ശരണിന്റെ അമ്മയും അച്ഛനും ഞങ്ങളോട് ഒരു വാക്കുപോലും മിണ്ടിയില്ല, ഋതു ഇത്രയും നാള് അവരുടെയൊപ്പം ഒരു ജോലിക്കാരിയെപോലെ കൂടെ നിന്ന് അവരെ ശുശ്രൂഷിച്ചതിന്റെ നന്ദിയെങ്കിലും അവർക്ക് കാണിക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ കാർ ഓടിക്കുമ്പോ ഋതു
💬 Comments
View all comments