0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64761

നീയിപ്പോൾ?...

ഞാൻ നിങ്ങളുടെ സ്റ്റൈൽ ഉള്ള ചിക്കൻ കറി ഉണ്ടാക്കി, ചോറ് റെഡിയായി, കഴിക്കാൻ പോണു...

ഞങ്ങളുടെ സ്റ്റൈലോ ?

അഹ് മദ്രാസ് ചിക്കൻ കറി! ചേച്ചിയോ?..

ഞാൻ പറയാം… സൂര്യ, ചിക്കൻ കറി ഉണ്ടാക്കാൻ ഒക്കെ അറിയാമോ? ആള് കൊള്ളാലോ! …

ഇന്നലെ ചേച്ചി ബീഫ് ഫ്രൈ കഴിച്ചില്ലേ, ലഞ്ച് ടൈമിൽ ഒരു നീല ബോക്സിലെ ?

അഹ് കഴിച്ചു, It was so yummy….

ഹിഹി ..അത് ഞാൻ കൊണ്ടോന്നതാണ്, ഇവിടെ ഫ്ലാറ്റിൽ ഉണ്ടാക്കിയത് !

അഹ് എനിക്കും ചിക്കനും ബീഫുമൊക്കെ ഉണ്ടാക്കണം എന്ന് ആഗ്രഹമൊക്കെയുണ്ട്...

അതെന്തേ ആഗ്രഹം? വീട്ടിൽ ഉണ്ടാക്കാൻ പറ്റത്തില്ലേ?..

അതോ… ഒരു മിനിറ്റ്... ചേച്ചി ഡോർ ക്ലോസ് ചെയുന്ന ചെറിയ ശബ്ദം ഞാൻ കേട്ടു.

അതോ, ഇവിടെ അച്ഛനും അമ്മയും വെജ് ആണ്. പിന്നെ ചില്ലറ അസുഖങ്ങൾ ഒക്കെ ഉള്ളതുകൊണ്ട്, രണ്ടാളും ഫുഡ് നല്ല കണ്ട്രോൾ ആണ്.

അപ്പൊ ചേച്ചിക്ക് Swiggy-ലു ഓർഡർ ചെയ്യാനിഷ്ടമല്ലേ?

ചെയ്യാം, പക്ഷെ എനിക്കിഷ്ടം സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതാണ് സൂര്യ….പിന്നെ ഹോട്ടൽ ഫുഡ് അത്ര നല്ലതാണോ, കൊച്ചിയിൽ ഞാൻ വന്നിട്ട് അങ്ങനെ ഹോട്ടലിൽ ഒന്നും പോയിട്ടില്ല.

എനിക്കുമതെ ചേച്ചി. എന്റെ കൈകൊണ്ടു ഞാൻ ഉണ്ടാക്കി കഴിച്ചാലേ എനിക്ക് തൃപ്തി വരൂ....എങ്കിലും കൊച്ചീലെ അത്യാവശ്യം ഹോട്ടൽ ഫുഡ് എല്ലാം ഞാൻ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. പിന്നെ എനിക്കൊരു ഭാര്യ ഉണ്ടാവുമ്പോ അവളെ ഞാൻ അടുക്കളയിൽ ഒരു ഹെല്പിന് മാത്രമേ വിളിക്കു….ഹ….ഹ..

(സത്യം പറഞ്ഞാൽ ഞാൻ ഒരല്പം പ്രോഗ്രസ്സിവ് ആകാനും, ഋതുനെ ഒന്നിംപ്രെസ്സ് ചെയ്യാനുമാണ് അങ്ങനെ പറഞ്ഞത്. ഇച്ചിരി ഓവർ ആയാലും കുഴപ്പമില്ല!)

ഹഹ ..!! ഇതുപോലെയുള്ള ഒരു ഭർത്താവിനെയാണ് ഏതു പെണ്ണും കൊതിക്കുക !!!...

ഋതു ആ പറഞ്ഞത് മനസുതുറന്നാണെന്നു എനിക്ക് മനസിലായി.

ഞാനും അതിനു മറുപടി പറയാതെ വീണ്ടും ചോദിച്ചു ചേച്ചി എന്തുചെയ്യുവാ?...

ഞാൻ ഡിന്നർ കഴിച്ചിട്ട് ക്ലയന്റ് മെയിൽ നു റിപ്ലൈ ചെയ്യുകയാരുന്നു. അത് കഴിഞ്ഞപ്പോൾ എനിക്ക് സൂര്യയോട് ഒന്ന് സംസാരിക്കണമെന്ന് തോന്നി.

ആഹാ ഞാനെപ്പോഴും ഫ്രീയാണ്. എപ്പോ വേണേലും വിളിക്കാല്ലോ….

ഹം……

ചേച്ചീ…..

എന്താ സൂര്യ….

ചേച്ചിക്ക് ചിക്കൻ ബിരിയാണി ഇഷ്ടാണോ? ഞാൻ നാളെ ഒരെണ്ണം ട്രൈ ചെയുന്നുണ്ട്, ചേച്ചി കൂടെ ഉണ്ടേൽ അടിപൊളിയാക്കാം നമുക്ക്.

നാളെയോ?..

എന്തെ? നാളെ പറ്റില്ലേ?...

ശെരി സൂര്യ... അമ്മയോട് ഒന്ന് ചോദിക്കണം ഫോര്മാലിറ്റിക്ക് എങ്കിലും...

അതെയോ? വേണ്ടാന്നു പറയുമോ?...

ഇല്ല, കുഴപ്പമില്ല

💬 Comments

View all comments