Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]
ചിരിച്ചു കൊണ്ട് വണ്ടി നിർത്തി ഗ്ലാസ് താഴ്ത്തി.
"സാർ, മുന്നോട്ട് പോകണ്ട. ചുരത്തിൽ മണ്ണിടിഞ്ഞ് വീണിരിക്കുകയാണ്. വലിയ ബ്ലോക്കാണ്. വണ്ടികളൊന്നും കടത്തിവിടുന്നില്ല,"
ആ ബൈക്ക് യാത്രക്കാരൻ പറഞ്ഞു.
"അയ്യോ! അപ്പോൾ വേറെ വഴിയില്ലേ?"
തനിമ ബാക്ക് സീറ്റിലിരുന്ന് പരിഭ്രമത്തോടെ ചോദിച്ചു.
"ഉണ്ട് മേടം , പക്ഷേ അത് കാടിനുള്ളിലൂടെയുള്ള വഴിയാണ്. ഈ മഴയത്ത് ആ വഴി പോകുന്നത് ഒട്ടും സേഫ് അല്ല. ആനകൾ ചൂട് തേടി റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. നേരം വെളുത്തിട്ട് പോകുന്നതാ നല്ലത്,"
അതും പറഞ്ഞ് അയാൾ വേഗത്തിൽ പോയി.
കാറിനുള്ളിൽ ഒരു നിമിഷം നിശബ്ദത പടർന്നു. തനിമയുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി. അവൾ ഉടനെ ഹരിയെ വിളിക്കാൻ ഫോൺ എടുത്തു. പക്ഷേ റേഞ്ച് പൂജ്യം!
"സർ... നമുക്ക് എങ്ങനെയെങ്കിലും പോയിക്കൂടെ? ഏട്ടൻ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ ടെൻഷനാകും,"
അവൾ വിക്കി വിക്കി പറഞ്ഞു.
ശിവപ്രസാദ് പതുക്കെ കാർ തിരിച്ചു. കണ്ണാടിയിലൂടെ അവളുടെ പരിഭ്രമം അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
"തനിമ, ആ വന്നയാൾ പറഞ്ഞത് നീ കേട്ടില്ലേ? ഈ മഴയത്ത് കാട്ടാനകളുടെ മുന്നിൽ പോയി ചാടണോ? ജീവനാണ് വലുത്. പിന്നെ ചുരം ക്ലിയർ ആകാൻ മണിക്കൂറുകൾ എടുക്കും. ഈ രാത്രി റോഡിൽ കിടന്നാൽ ആരും സഹായിക്കാനുണ്ടാകില്ല."
"പക്ഷേ സാർ..."
"ഒരു പക്ഷേയും ഇല്ല തനിമ. നമുക്ക് തിരിച്ചു പോയി അടുത്തുള്ള ഏതെങ്കിലും റിസോർട്ടിൽ റൂം എടുക്കാം. നാളെ വെളുപ്പിന് തന്നെ ഇറങ്ങാം. കാലാവസ്ഥ കണ്ടില്ലേ? ശരിക്കും ഒരു പ്രളയം വരുന്നത് പോലെയാണ്. മരങ്ങൾ വീണാൽ കറന്റ് ലൈനും കട്ടാകും. ഈ അവസ്ഥയിൽ റിസോർട്ടാണ് ഏറ്റവും സുരക്ഷിതം."
💬 Comments
View all comments