Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"ഹരിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. ഇത് പ്രകൃതിക്ഷോഭമല്ലേ? നിന്റെ സുരക്ഷയാണ് എന്റെ ഉത്തരവാദിത്തം. വാശി പിടിക്കാതെ ഞാൻ പറയുന്നത് കേൾക്കൂ."
തനിമയ്ക്ക് ആകെ തളർച്ച തോന്നി. പുറത്തെ ഇരുട്ടും ഇടിമിന്നലും അവളെ കൂടുതൽ ഭയപ്പെടുത്തി. വേറെ വഴിയൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ അവൾ പതുക്കെ തലയാട്ടി.
ശിവപ്രസാദിന്റെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി വിരിഞ്ഞു. അയാൾ വണ്ടി വേഗത്തിൽ അടുത്തുള്ള ഒരു ലക്ഷ്വറി റിസോർട്ടിലേക്ക് തിരിച്ചു. ആ രാത്രി തന്റെ പ്ലാനുകൾ ഓരോന്നായി നടപ്പിലാക്കുകയായിരുന്നു അയാൾ
കാറിൽ നിന്നും ഇറങ്ങി മഴ നനഞ്ഞു കൊണ്ട് ഓടി റിസോർട്ടിന്റെ റിസപ്ഷനിൽ എത്തിയപ്പോൾ തനിമയുടെ നെഞ്ചിടിപ്പ് കൂടി.
ബോസ് ശിവപ്രസാദ് റിസപ്ഷനിസ്റ്റുമായി സംസാരിക്കുന്നത് അവൾ ഭീതിയോടെ നോക്കി നിന്നു.
"സാർ, ഈ കാലാവസ്ഥ കാരണം ചുരത്തിൽ കുടുങ്ങിയവരെല്ലാം ഇങ്ങോട്ടാണ് വരുന്നത്. എല്ലാ റൂമുകളും ബുക്ക്ഡ് ആണ്. ഒരൊറ്റ റൂം മാത്രമേ ബാക്കിയുള്ളൂ,"
റിസപ്ഷനിസ്റ്റ് പറഞ്ഞു.
ശിവപ്രസാദ് ഒട്ടും ആലോചിക്കാതെ തന്റെ വാലറ്റിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു.
"കുഴപ്പമില്ല, എത്ര പൈസ ആയാലും ആ റൂം ഞങ്ങൾക്ക് വേണം."
അത് കേട്ടതും തനിമയുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി.
"സാർ... എന്താ ഈ പറയുന്നത്? നമ്മൾ രണ്ടുപേരും ഒരു മുറിയിലോ? അത് വേണ്ട സാർ... എനിക്ക് പേടിയാകുന്നു."
ശിവപ്രസാദ് തനിമയുടെ അരികിലേക്ക് വന്ന് അവളുടെ തോളിൽ പതുക്കെ കൈ വെച്ചു.
"തനിമ, ഈ മഴയും കാറ്റും കണ്ടില്ലേ? പുറത്ത് മരങ്ങൾ കടപുഴകി വീഴുകയാണ്. ഈ രാത്രി നമ്മൾ എവിടെ പോകും? നിനക്ക്
💬 Comments
View all comments