Chapter Title : ബിയൊണ്ട് ബൗണ്ടറി [Eliyo Jordy]
ആഗ്രഹം അവനെ വീണ്ടും അസ്വസ്ഥനാക്കി.
കബീർ അവളിലേക്ക് അല്പം കൂടെ ചേർന്ന് കിടന്നു പിന്നെ കൈകൊണ്ട് മൃദുവായി അവളുടെ കൈത്തണ്ടയിൽ തടവി "സുഹ്റാ... ചില സമയത്ത് എനിക്ക് തോന്നാറുണ്ട്... നമ്മൾ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആവുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന്," അവൻ വളരെ പതുക്കെ പറഞ്ഞു. അവൻ്റെ വാക്കുകൾ അവൾക്ക് അത്ര വ്യക്തമായില്ല.
" ശ്രദ്ധ കേന്ദ്രമോ എന്താ നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല?" അവൾ സംശയത്തോടെ ചോദിച്ചു.
"ഒന്നുമില്ല... വെറുതെ പറഞ്ഞതാ," അവൻ പെട്ടെന്ന് പറഞ്ഞു. തൻ്റെ ചിന്തകൾ ഇത്ര പെട്ടെന്ന് പുറത്തേക്ക് വന്നതിൽ അവനൊരു ലജ്ജ തോന്നി. ഉള്ളിലെ മദ്യം അവനെ പലതും പറയിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ട് അധികം സംസാരിക്കാതെ അവൻ അവളെയും തലോടിക്കൊണ്ട് മിണ്ടാതെ കിടന്നു.
തൻ്റെ ഉള്ളിലെ വികാരം സുഹ്റയെ അറിയിക്കാൻ അവൻ പല വഴികളും ആലോചിച്ചു. വളരെ പതുക്കെ, ഓരോ സാഹചര്യങ്ങളിലൂടെയും നീങ്ങി അവളുടെ മനസ്സ് വായിച്ചറിയണം. അതിനുശേഷം മാത്രമേ തൻ്റെ ആഗ്രഹം തുറന്നു പറയാൻ സാധിക്കൂ. അതിനായുള്ള സൂക്ഷ്മമായ പ്ലാനുകൾ അവൻ്റെ മനസ്സിൽ രൂപം കൊള്ളാൻ തുടങ്ങി. ഓരോ ചെറിയ നീക്കവും ശ്രദ്ധയോടെയായിരിക്കണം. സുഹ്റയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്ത് വ്യാകുലപ്പെട്ടു. എങ്കിലും, ഈ പുതിയ അനുഭൂതിയുടെ ലോകത്തേക്ക് കടക്കാനുള്ള അവൻ്റെ ആഗ്രഹം ശക്തമായിരുന്നു.
ആയിടക്ക് സ്കൂളിലെ പഠനയാത്ര പോവാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വിട്ട് നിന്നത് കൊണ്ട് ഇപ്രാവശ്യം സുഹ്‌റ ടീച്ചർക്ക് ഒഴിഞ്ഞു മാറാനായില്ല. മൈസൂരേക്കുള്ള രണ്ട് ദിവസത്തെ ട്രിപ്പ് ആണ്.
യാത്രയുടെ ആദ്യ ദിവസം രാത്രി, അവൾ തൻ്റെ റൂമിലിരുന്ന് കബീറിന് കുറച്ച് ഫോട്ടോകൾ അയച്ചു.
💬 Comments
View all comments