Chapter Title : ബിയൊണ്ട് ബൗണ്ടറി [Eliyo Jordy]
ഓട്ടോ പിടിച്ചങ്ങ് വന്നേക്ക്, ഞാൻ ടൗണിലേക്ക് പോന്നാ.. " അവന് ഇത്തിരി അരിശം വന്നു..
" കഴിഞ്ഞൂൂ.... ഈ ഡ്രസ്സ് കൂടെ മാറിയാൽ മതി... ഒരേ ഒരു മിനുട്ട്...." സുഹ്റ സ്പീഡ് കൂട്ടി.
"ഈ ഡ്രസ്സിൽ തന്നെ കയറിക്കോ, നേരെ വീട്ടിലേക്കല്ലേ...." ഇനിയും അവളെ വിട്ടാൽ സമയം ലേറ്റ് ആകുമെന്നറിയുന്ന കബീർ അവളെ കാറിലേക്ക് തള്ളിക്കയറ്റി...
സുഹ്റ ഒരു നിമിഷം മടിച്ചു. അവൾ അപ്പോൾ ഇട്ടിരുന്നത് വീട്ടിൽ ഇടുന്ന ഒരു സാധാരണ മാക്സി ആയിരുന്നു. കബീറിൻ്റെ ധൃതി കണ്ടപ്പോൾ അവൾ കൂടുതലൊന്നും പറയാതെ ഉമ്മയോട് സലാം പറഞ്ഞ് വേഗം കാറിലേക്ക് കയറി.
കാറ് മെയിൻ റോഡിലേക്ക് ഇറങ്ങിയതും കബീർ പതിവില്ലാത്ത വേഗത്തിൽ ഓടിക്കാൻ തുടങ്ങി. ഇരുവശത്തും പച്ചപ്പ് നിറഞ്ഞ പാടങ്ങളും തെങ്ങുകളും മിന്നിമായ്ഞ്ഞു. സുഹ്റ പുറത്തേക്ക് നോക്കിയിരുന്നു. പെട്ടെന്നാണ് മുന്നിൽ ഒരു വലിയ ലോറി വന്നത്. അതിനെ വെട്ടിക്കാൻ ശ്രമിക്കുമ്പോൾ കബീറിൻ്റെ നിയന്ത്രണം തെറ്റി, കാറിൻ്റെ ഒരു ടയർ റോഡിൻ്റെ വശത്തുള്ള ചെറിയ ഓവുചാലിലേക്ക് ഇറങ്ങിപ്പോയി. എന്തോ ഭാഗ്യത്തിന് നിയന്ത്രണം നഷ്ടമായില്ല, കാറ് അവിടെ ഒരല്പം ചെരിഞ്ഞു നിന്നു.
"അയ്യോ!" സുഹ്റ അറിയാതെ വിളിച്ചുപോയി.
കബീർ പരിഭ്രാന്തനായി സ്റ്റിയറിംഗിൽ പിടിച്ചു. "മൈര്....!!?" അവൻ ദേഷ്യത്തോടെ പിറുപിറുത്തു. എത്ര ശ്രമിച്ചിട്ടും ടയർ ഓവുചാലിൽ നിന്ന് കരകയറാൻ കഴിയുന്നില്ല...
അപ്പോഴേക്കും അടുത്തുള്ള കടയിൽ നിന്നും ചായ കുടിച്ചിരുന്നവരും, വഴിയിലൂടെ പോയവരുമെല്ലാം ഓടിക്കൂടിയിരുന്നു.
"എന്തേലും പറ്റിയോ??" ഒരാൾ ചോദിച്ചു.
" ഇല്ല ഞങ്ങൾക്കൊന്നും പറ്റിയില്ല !!! ടയർ കുടുങ്ങിപ്പോയി ..."
കബീർ നിസ്സഹായതയോടെ പറഞ്ഞു.
"അത് കാര്യമാക്കണ്ട നമ്മളെല്ലാവരും കൂടെ ഒന്ന് കൈവച്ചാൽ കേറി പോരും" കൂട്ടത്തിൽ ഒരാൾ പറഞ്ഞു
പിന്നെ നാട്ടുകാർ ഒത്തൊരുമിച്ച് കാറ് പൊക്കി നേരെയാക്കാൻ ശ്രമം തുടങ്ങി. "ആ വണ്ടിയിലുള്ള പെൺകുട്ടി ഒന്ന് പുറത്തിറങ്ങി നിന്നാ നല്ലതായിരുന്നു," ഒരാൾ പറഞ്ഞു.
സുഹ്റയ്ക്ക് അത് കേട്ടപ്പോൾ വല്ലാത്ത ജാള്യത തോന്നി. കാരണം അവൾ ധരിച്ചിരുന്നത് വീട്ടിലിടുന്ന വളരെ അയഞ്ഞ ഒരു മാക്സി ആയിരുന്നു. പുറത്ത് ഇത്രയും ആളുകൾ നോക്കി നിൽക്കുന്നത് അവൾക്ക് ഒട്ടും സുഖകരമായി തോന്നിയില്ല. അവളുടെ മുഖം നാണം
💬 Comments
View all comments