Chapter Title : Black Dahlia 2 [Parvathi]
ലോഷനുമായി പ്രിയ നന്ദുവിന്റെ അരികിൽ ഇരുന്നു....അവനതുവാങ്ങി തുറന്ന് അല്പം കൈയിൽ ഒഴിച്ചു....പ്രിയ ഉടനെ ബെഡിലേക്ക് വീണു നിവർന്നു കിടന്നു.....
"നല്ലോണം മസ്സാജ് ചെയ്ത് തരണേ....."കണ്ണുകൾ അടച്ചുകൊണ്ട് ദേവപ്രിയ പറഞ്ഞതും നന്ദുവിന്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി മിന്നി മാഞ്ഞു....
"ചിരി വന്നാൽ ചിരിക്കണം.... അതിങ്ങനെ പിടിച്ചു വയ്ക്കരുത്...."കണ്ണുകൾ അടച്ചുകിടന്നുകൊണ്ട് പ്രിയ ഗൗരവത്തോടെ പറഞ്ഞു....നന്ദു അവളുടെ കൈയികളിലും കാലുകളിലും ലോഷൻ തേച്ച് അല്പനേരം മസ്സാജ് ചെയ്തു കൊടുത്തതിനുശേഷം ബോട്ടിൽ തിരികെ ഷെൽഫിൽ കൊണ്ടുവച്ചു,ലൈറ്റ് ഓഫ് ചെയ്ത് തിരികെ അവളുടെ അരികിൽ വന്നു കിടന്നു....
നന്ദു വന്നു കിടന്നതറിഞ്ഞ പ്രിയ ഉരുണ്ടുതിരിഞ്ഞ് അവന്റെ നെഞ്ചിൽ തല വച്ചു, ഉടവ് തട്ടാത്ത മാറിടങ്ങളുടെ മുഴുപ്പ് വയറിൽ അമർന്നു നന്ദു ഒന്നുവിറച്ചു....അവളുടെ മുടിയിഴകളിൽ നിന്ന് വമിക്കുന്ന ഷാമ്പുവിന്റെയും കണ്ടീഷ്ണറിന്റെയും ഗന്ധം മണത്തുകൊണ്ട് അവൻ കണ്ണുകൾ മുറുക്കെ അടച്ചുകിടന്നു....രാത്രിയിൽ എപ്പോഴോ അവൻ ഒന്നുകൂടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു....
.
.
.
നീലാന്ധര കൊടുംവനത്തിന്റെ ആരംഭം.... അത് നാടും കാടും തമ്മിൽ വേർപിരിയുന്ന വനാതിർത്തി ആയിരുന്നു..... ആകാശം മുട്ടെ വളർന്നു നിൽക്കുന്ന നൂറുകണക്കിന് അൽക്കേഷ്യ മരങ്ങളുടെയും ആൽമരങ്ങളുടെയും ഇടയിൽ ഇരുട്ടിന്റെ മറവിൽ ഉയർന്നു നിൽക്കുന്ന വന്മാളികപോലെ പഴക്കം ചെന്നൊരു കെട്ടിടം
ആദർശ് തന്റെ കൈയിലിരുന്ന ബിയർ ബോട്ടിൽ ഊക്കിന് ചുവരിലേക്ക് വലിച്ചെറിഞ്ഞു.... അത് പല കഷ്ണങ്ങളായി പൊട്ടിചിതറി....
"ഒരിടിക്ക് ഇല്ലാത്ത നിന്റെയൊക്കെ മുന്നിൽ എന്തോ ആളാവാനാ എന്നല്ലേ ആ പു%ച്ചിമോൾ എന്നോട് ചോദിച്ചത്...."... ആരോടെന്നില്ലാതെ അവൻ പുലമ്പി.... അവനരികിൽ നിലത്തിരുന്ന തസ്‌വീഹ് കൈയിലെ ചുരുട്ട് ചുണ്ടിൽ വച്ച് ആഞ്ഞ് വലിച്ചു, പുക പുറത്തേക്ക് തുപ്പി....
💬 Comments
View all comments