Chapter Title : Black Dahlia 2 [Parvathi]
"നാളെ തീർത്ത് കൊടുക്കാം അവൾക്ക്.... പെണ്ണിനെ തൊടാൻ പറ്റില്ലല്ലോ... അവനെ എടുക്കാം.... അവളുടെ ഇരട്ടയെ...."അവൻ ക്രൂരമായി പുഞ്ചിരിച്ചു....
"നീയൊക്കെ ഇത് ആരുടെ കാര്യവാടാ ഈ പറയുന്നേ?...."ഇരുട്ടിൽ നിന്നിരുന്ന രൂപം ഇരുവരോടുമായി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.....പതിഞ്ഞതെങ്കിലും അയാളുടെ ശബ്ദം ഉറച്ചതും ഭയപ്പെടുത്തുന്നതുമായിരുന്നു....
"ഇന്നലെ വന്ന ഒരുത്തി.... അവൾക്ക് ഭയങ്കര ഷോ...."ക്ലാസ്സിൽ വച്ച് ഉണ്ടായ കടുത്ത അപമാനം ഓർത്ത് പല്ലിറുമിക്കൊണ്ട് ആദർശ് പറഞ്ഞു....
"ഷോയോ....ആദ്യത്തെ ദിവസം തന്നെ ഷോയോ.....നീയൊക്കെ എന്റെ പിള്ളേരാ, മനസ്സിലായോ....അവിടെ ഷോ ഇറക്കാനും കാണിക്കാനും നീയൊക്കെ മതി....അവളുടെ കാര്യം, അത് ഞാനാ കാശിനാഥനോട് പറഞ്ഞേക്കാം... അവൻ നോക്കിക്കോളും....."
അയാളുടെ വാക്കുകൾ കേട്ട ആദർശിന്റെ മുഖം ഒന്നുതെളിഞ്ഞു....അവനെഴുന്നേറ്റ് തുറന്നുകിടന്ന വാതിലൂടെ വരാന്തയിലേക്ക് ഇറങ്ങി അടുത്ത മുറിയിലേക്ക് ചെന്നു.....ചുമരോട് ചേർത്തിട്ട ബെഡിൽ എന്തൊക്കെയോ വലിച്ചുകയറ്റി മയങ്ങുന്ന ദേവികയെ കണ്ട് വികട ചിരിയോടെ അവൻ വാതിൽ അടച്ചു
.
.
.
കൃത്യം ആറുമണിക്ക് ദേവപ്രിയ എഴുന്നേറ്റു ഫ്രഷ് ആയി, ജിമ്മിൽ പോയി എട്ടുമണിയോട് അടുത്ത സമയത്ത് തിരികെ വന്നു....പ്രിയദർശിനി അടുക്കളയിൽ തിരക്കിട്ട പണികളിലായിരുന്നു... ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കണം... നന്ദുവിനും പ്രിയക്കും കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തയ്യാറാക്കണം....എന്നുട്ടുവേണം സ്കൂളിൽ പോകാൻ
ദേവപ്രിയ അടുക്കളയിൽ കയറി കോഫി ഇട്ടു കുടിച്ചു.... നന്ദുവിന് കോഫി കുടിക്കാൻ പാടില്ല, അവനുള്ള ചായ അമ്മ തയ്യാറാക്കി വച്ചിരുന്നു... അതുമെടുത്ത് പ്രിയ മുറിയിലേക്ക് ചെന്നു
തലയിണയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് ഉറങ്ങുന്ന നന്ദുവിനെ കണ്ട് അവൾക്ക് ചിരി പൊട്ടി... താൻ പോയി കഴിഞ്ഞാൽ ചെയ്യുന്ന പരിപാടിയാണ്....പുതപ്പോ തലയണയോ എടുത്ത് കെട്ടിപ്പിടിച്ചുള്ള ഈ കിടപ്പ്....കൊണ്ടുവന്ന ചായ അടുത്തുള്ള മേശയിൽ വച്ച ദേവപ്രിയ അവന്റെ അടുത്തായി
💬 Comments
View all comments