Chapter Title : Black Dahlia 2 [Parvathi]
കമിഴ്ന്നുകിടന്നു... അവൻ ചേർത്തു പിടിച്ചിരുന്ന തലയിണ ബലമായി പിടിച്ചുമാറ്റിയതും നന്ദു കണ്ണുകൾ തുറന്ന് അടുത്ത് കിടക്കുന്ന പ്രിയയെ സംശയത്തോടെ നോക്കി
"കോളേജിൽ പോണില്ലേ......?"എഴുന്നേൽക്കാൻ കൂട്ടാക്കാതെ അരികിൽ കമിഴ്ന്നു കിടക്കുന്ന ദേവപ്രിയയെ കണ്ട് നന്ദു ചോദിച്ചു... അവൾ ശിരസുയർത്തി നന്ദന്റെ മുഖത്തേക്ക് ഉറ്റുനോക്കി....ഇടതുകൈ ഉയർത്തി അവന്റെ കണ്ണുകൾക്ക് കീഴെ തെളിഞ്ഞു കാണുന്ന കറുപ്പിലൂടെ വിരലോടിച്ചു.... മൂക്കിൻ പാലത്തിലൂടെ വിരലുരസി സാവധാനം ചുണ്ടുകളിൽ എത്തിയതും നന്ദൻ കണ്ണുകൾ പൂട്ടി....
"എന്തിനാ കണ്ണടയ്ക്കുന്നെ...."...അവന്റെ സോഫ്റ്റ് പിങ്ക് നിറത്തിലെ കീഴ്ച്ചുണ്ടിനെ ഇരുവിരലുകളാൽ മെല്ലെ ഞെരിച്ചുകൊണ്ട് ദേവപ്രിയ ചോദിച്ചു....ഇരുവരുടെയും ചുണ്ടുകൾക്ക് ഒരേനിറമാണെന്ന് അവളോർത്തു....മറുപടിയായി അവനൊന്നും മിണ്ടിയില്ല....അവന്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ പരക്കം പായുന്ന കൃഷ്ണമണികളെ കൃത്യമായി വീക്ഷിച്ചുകൊണ്ട് പ്രിയ നന്ദുവിന്റെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ അമർത്തി....നന്ദു ഒന്ന് പിടഞ്ഞു... പിടച്ചിലിന്റെ ഒടുക്കം ചരിഞ്ഞുകിടന്ന അവനെ പ്രിയ നിവർത്തി ചുണ്ടുകൾ വേർപെടുത്താതെ അവന്റെ മേലേക്ക് വന്നു.... നന്ദു കണ്ണുകൾ മുറുക്കെ അടച്ചിരുന്നു....ശരീരത്തിലെ ഹോർമോണുകളുടെ വേലിയേറ്റത്തിൽ രണ്ടുകൈകളും ബെഡ്ഷീറ്റിൽ ഞെരുങ്ങി....
എന്തോ ഒരു ബോധത്തിൽ പ്രിയ അവനെ വിട്ടുമാറി കിതച്ചു..... നന്ദുവിന്റെ മുഖം മുഴുവൻ ചുവപ്പ് നിറം പടർന്നിരുന്നു....കീഴ്ച്ചുണ്ടിന്റെ ഒരു കോണിൽ തൊലി അല്പം അടർന്നു രക്തം കിനിഞ്ഞു....
"സോ... സോറി പെട്ടെന്ന് കണ്ട്രോൾ പോയിട്ടാ.... ചായ ടേബിളിൽ ഇരിപ്പുണ്ട്...... ഞാൻ കുളിച്ചിട്ട് വരാം......"
പ്രിയ ടവലുമെടുത്ത് വേഗം ബാത്‌റൂമിലേക്ക് ഓടികയറി....നന്ദു ചായയുമായി ബെഡിൽ ഇരുന്നു...ഉൾക്കട്ടിയില്ലാത്ത, അത്രയും നേർത്തു നേർത്തു പോയൊരു പുഞ്ചിരി അവന്റെ അധരങ്ങളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു... നന്ദൻ കൈയിലിരിക്കുന്ന ചായഗ്ലാസ്സിലേക്ക് നോക്കി, സാവധാനം അതിൽ അമർത്തി ചുംബിച്ചു....
"....ശ്ഹ്ഹ്...."....ചുണ്ടിലെ കുഞ്ഞുമുറിവിൽ ക്ലാസ്സിലെ ചൂട് പറ്റിയതും നന്ദു
💬 Comments
View all comments