Chapter Title : Black Dahlia 2 [Parvathi]
പഞ്ഞിമര ചുവട്ടിൽ നിൽക്കുന്ന സീനിയർസിനെ നോക്കി വൈഷ്ണവി പറഞ്ഞു
ഒന്നുരണ്ട് ആൺകുട്ടികൾ ഷർട്ട് ഇല്ലാതെ നിൽക്കുന്നതും മറ്റൊരു പെൺകുട്ടി കരയുന്നതും ദേവപ്രിയ കണ്ടു.... റാഗ് ചെയ്യുന്ന സീനിയർസിന്റെ കൂടെ നിൽക്കുന്ന ആദർശിനെയും തസ്‌വീഹിനെയും കണ്ട് അവളുടെ കണ്ണുകളിൽ സംശയം നിറഞ്ഞു...ഇവരെന്താ ഫൈനൽ ബാച്ചിന്റെ കൂടെ
"എന്തായാലും നിങ്ങൾ വാ....."
പ്രിയ ബൈക്ക് സ്റ്റാർട്ട് ചെയ്തതിനുശേഷം കീ ഊരി ജീൻസ് പാന്റിന്റെ പോക്കറ്റിൽ ഇട്ടു....
"പ്രിയ....."....
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ നന്ദു അവളുടെ ചുമലിൽ കൈ വച്ചു....
"എന്തിനാ നന്ദു പേടിക്കുന്നെ....നീ ഒറ്റക്കല്ല ഞാനുണ്ട് കൂടെ..."
ദേവപ്രിയ ബൈക്ക് കോളേജിന് അകത്തേക്ക് ഓടിച്ചുകയറ്റി.....
.
.
.
"കാശിയേട്ടാ... ദേ അതാ ഞാൻ പറഞ്ഞ പെണ്ണ്...."...
വന്മരത്തിൽ ചാരിനിന്ന് സിഗരെറ്റ് വലിക്കുകയായിരുന്ന കാശിനാഥന്റെ അടുത്തേക്ക് വന്ന് ആദർശ് പറഞ്ഞു....
"പെണ്ണ് നല്ല ഉരുപ്പടി ആണല്ലോടാ...."
സാവധാനം ബൈക്കിലിരുന്ന് വരുന്ന ദേവപ്രിയയെ കണ്ട കാശിനാഥൻ കീഴ്ച്ചുണ്ട് കടിച്ചു..... നീട്ടി വളർത്തിയിട്ടുരുന്ന ചുരുണ്ട മുടി പിന്നിലേക്ക് മാടി ഒതുക്കിക്കൊണ്ട് അവൻ മുന്നിലേക്ക് നീങ്ങി...കിട്ടിയ തക്കത്തിൽ അവരുടെ അരികിൽ നിന്ന ജൂനിയർ ആൺകുട്ടികൾ ഓടിരക്ഷപ്പെട്ടു
"ആ നിർത്ത് നിർത്ത്....."
അവൻ കൈ കാണിച്ച് വഴിയിലേക്ക് കയറി നിന്നതും പ്രിയ ബ്രേക്ക് ചെവിട്ടി, വണ്ടി ഓഫാകാതിരിക്കാൻ ന്യൂട്രൽ ഇട്ടു കാലുകൾ നിലത്തൂന്നി ബാലൻസ് ചെയ്തുനിന്നു.... നന്ദുവിന്റെ കണ്ണുകളിലെ കൃഷ്ണമണികൾ സമനില നഷ്ടമായതുപോലെ ഇടത്തേക്കും വലത്തേക്കും നീങ്ങി ചുറ്റും നിൽക്കുന്നവരെ വീക്ഷിച്ചു...... തങ്ങളെ ജീവനോടെ തിന്നാനുള്ള പകയോടെ നിൽക്കുന്ന ആദർശിനെയും തസ്‌വീഹിനെയും കണ്ട് ഉള്ളം വിറച്ചു... കഴിഞ്ഞ ദിവസം ക്ലാസ്സിൽ ഉണ്ടായ സംസാരത്തെ കുറിച്ച്
💬 Comments
View all comments