Chapter Title : Black Dahlia 2 [Parvathi]
പ്രിയ നന്ദുവിനോട് പറഞ്ഞിരുന്നു....
"എന്താ....."
മുന്നിൽ നിൽക്കുന്ന കാശിയെ രൂക്ഷമായി നോക്കി പ്രിയ ചോദിച്ചു....
"നിന്നോട് ആരാടി വണ്ടി അകത്തേക്ക് കേറ്റാൻ പറഞ്ഞത്....ബൈക്കിൽ വരാൻ തത്കാലം സീനിയഴ്‌സ് ചേട്ടന്മാരിവിടെ ഉണ്ടുട്ടോ......"
അവൻ അവളുടെ ചുമലിൽ രണ്ട് തട്ടുതട്ടി ബൈക്കിന്റെ ചാവി ഊരാൻ തുനിഞ്ഞു....
"താക്കോൽ എവിടെയാടി...."ബൈക്കിന്റെ താക്കോൽ പഴുത് ശൂന്യമാണെന്ന് കണ്ട് കാശി ശബ്ദം ഉയർത്തി
"ക്ലെച്ച് പിടിച്ച് ഗിയർ മാറ്റിയാൽ വണ്ടി ഓടിക്കോളും.... അതിനി സീനിയർ ആയാലും ജൂനിയർ ആയാലും....ഞാൻ എന്റെ കാശിന് ലൈസൻസ് എടുത്ത്, എന്റെ കാശിനു വാങ്ങിച്ച ബൈക്കിൽ വരുന്നതിന് ചേട്ടനെന്തിനാ ഇത്ര ചൊരുക്ക്....."
പ്രിയ അവനു മുന്നിൽ കൈകെട്ടിയിരുന്നു.... അപ്പോഴേക്കും വൈഷ്ണവിയും ഭൂമികയും അവിടേക്ക് എത്തിയിരുന്നു, കോളേജിൽ വന്ന വിദ്യാർത്ഥികളിൽ ചിലർ അവരുടെ സംസാരം കേട്ട് അങ്ങിങ്ങായി കൂടി....ദേവപ്രിയയുടെ മുഖത്തെ പുച്ഛവും നിസാര ഭാവവും കണ്ട് കാശിനാഥന്റെ മുഖത്ത് രക്തം ഇരച്ചുകയറി....
"നിന്റെ കുന്തളിപ്പ് ഞാൻ തീർത്ത് തരാടി...."
കാശിനാഥൻ കൈനീട്ടി നന്ദുവിന്റെ കോളറിന് പിടിക്കാൻ തുടങ്ങിയതും പ്രിയ തടഞ്ഞു....
"അവനെ തൊട്ടാൽ നിന്റെ കൈ ഞാൻ പിഴുതെടുക്കും...."
കാശിയുടെ കൈ വായുവിൽ നിശ്ചലമായി.... അവൻ മുഖം ചരിച്ച് പ്രിയയുടെ കണ്ണിലേക്ക് ഉറ്റുനോക്കി... അവിടെ എരിയുന്ന കനൽ കണ്ട് അവനൊരു ചുവട് പിന്നിലേക്ക് വച്ചു....
"ഇറങ്ങെടാ....."പ്രിയ പറഞ്ഞതും നന്ദു ഇറങ്ങി അല്പം പിന്നിലേക്ക് മാറി നിന്നു.... അവന്റെ ശരീരം മുഴുവൻ ഭയം കാരണം വിറകൊള്ളുന്നുണ്ടായിരുന്നു.... സ്റ്റാൻഡ് തട്ടി പ്രിയ ബൈക്കിൽ നിന്നും ഇറങ്ങി കാശിയുടെ മുന്നിൽ വന്നു നിന്നു.....
"ഇനി പറ.... എന്താ നിന്റെ പ്രശ്നം....നമുക്ക് തീർക്കാം....."
എന്തിനും തയ്യാറായതുപോലെ നിൽക്കുന്ന
💬 Comments
View all comments