0%

Chapter Title : Black Dahlia 2 [Parvathi]

Author : Parvathi Read All Parts 585

ആ പെണ്ണിന്റെ മുന്നിൽ കാശിയൊന്ന് പതറി.... മുന്നിലൊരു പെൺകുട്ടിയാണ്, എടുത്തുചാടി എന്തെങ്കിലും ചെയ്താൽ അഴി എണ്ണേണ്ടി വരും.... ആദർശും തസ്‌വീഹും പരസ്പരം നോക്കി....

"ഇവിടെ സീനിയഴ്‌സ് ആയിട്ട് ഞങ്ങളുണ്ട്... ഞങ്ങളെ അനുസരിക്കാൻ പറ്റുമെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാമതി...."

കാശിയുടെ ശബ്ദം ഉണർന്നു...ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ ഒന്നുരണ്ട് അധ്യാപകർ നിൽക്കുന്നത് പ്രിയ ശ്രദ്ധിച്ചു...

"അനുസരിക്കാനോ.... കഷ്ടപെട്ട് പഠിച്ച് പ്ലസ് ടു പാസ്സ് ആയി അഡ്മിഷൻ ഫീസും എണ്ണി കൊടുത്ത് ഇവിടെ വരുന്നത് നിന്നെയൊക്കെ അനുസരിക്കാൻ ആണോ....Entertainment?....superiority?... Joke?.... Time pass??....ഞാൻ പറയട്ടെ, നീയൊക്കെ വെറും സാഡിസ്റ്റുകളാണ്.... കഴുതകൂട്ടംപോലെ പത്തുപേരെ കൂട്ടി റാഗിംഗ് എന്നുംപറഞ്ഞ് ഒന്നും അറിയാത്ത പിള്ളേരുടെ കോളേജ് ഡേയ്‌സ് സ്പോയിൽ ചെയ്യുന്ന സാഡിസ്റ്റുകൾ...."

പ്രിയയുടെ സംസാരത്തിനിടയിൽ അവൾക്ക് സ്വയം ചിരി വരുന്നുണ്ടായിരുന്നു

"ഡീീീ...."കാശി അലറി.... ദേഷ്യത്തോടെ കോളേജ് മുറ്റത്ത് പന്തലിച്ചുനിൽക്കുന്ന വന്മരത്തിൽ ആഞ്ഞിടിച്ചു...

"പിന്നെ ഷോ ഓഫ്‌....ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി വരുന്ന പിള്ളേരെ പിടിച്ച് നിർത്തി ഓരോന്ന് ചെയ്യിപ്പിക്കുമ്പോ ഞാനെന്തോ വലിയ സംഭവം ആണെന്ന് നിനക്കൊക്കെ തോന്നും അല്ലെ.....മറ്റുള്ളവരുടെ മുമ്പിൽ എന്തോ വലിയ ആൾക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന പൊറാട്ടുനാടകം.... നീയൊക്കെ വലിയ ആൾക്കാരൊന്നുമല്ല സാഹചര്യം മുതലെടുക്കുന്ന വെറും തേർഡ് റൈറ്റ് ക്രിമിനൽസാണ്....സർക്കസിലെ ജോക്കറിന് പോലും നിന്നെയൊക്കെക്കാൾ നിലയും വിലയും ഉണ്ട്....."

"ഡീ നായിന്റെ മോളെ......"എന്തുചെയ്യണമെന്നറിയാതെ ആദർശ് ദേഷ്യത്തിൽ പ്രിയയുടെ മുന്നിൽ വന്നു നിന്ന് പല്ല് ഞെരിച്ചു....

"എന്താടാ നിനക്ക് നായിന്റെ മോനെ...."....മുപ്പത്തിരണ്ട് പല്ലും ഇളിച്ചുകാണിച്ച് പ്രിയ തിരിച്ചു വിളിച്ചു....പ്രിയയുടെ മുന്നിൽ ആദർശും തസ്‌വീഹും കാശിനാഥനും ഒന്നുപോലെ ചുളുങ്ങി നിൽക്കുന്ന ആ രംഗം കണ്ട് വൈഷ്ണവിയും

💬 Comments

View all comments