Chapter Title : Black Dahlia 2 [Parvathi]
ഭൂമികയും അറിയാതെ ചിരിച്ചു....കൂടി നിന്നവരിലും പലരും ചിരിക്കുന്നത് കാശിനാഥൻ അപമാനത്തോടെ കേട്ടുനിന്നു...
"പ്രിയ മതി പോവാം.....".... അവളെ പിന്തിരിപ്പിക്കാനെന്നവണ്ണം നന്ദു പ്രിയയുടെ കൈയിൽ പിടിച്ചുവലിച്ചു....
"ആഹ് പോകാം..... ഈ വാഴകളോട് സംസാരിച്ചിട്ട് എന്തിനാ.....".... കാശിയെ ഒന്നിരുത്തി നോക്കി പ്രിയ ബൈക്കിൽ കയറി ക്ലെച്ച് പിടിച്ച് ഗിയർ മാറ്റി... നന്ദുകൂടെ പുറകിൽ കയറിയതും അവൾ വണ്ടി മുന്നോട്ട് എടുത്തു പാർക്കിംഗ് ഏരിയയിൽ ഒതുക്കി....
"എന്റമോളെ എന്ത് സ്പീച്ച് ആയിരുന്നുന്നെടി അവിടെ...."വൈഷ്ണവി ചാടി തുള്ളി പ്രിയയെ കെട്ടിപിടിച്ചു.... ഭൂമികയുടെ കണ്ണുകൾ നന്ദുവിൽ ആയിരുന്നു, അവനെന്താ പ്രശ്നമുണ്ട് സത്യം....
"...നന്ദു നീ ഓക്കെ അല്ലെ...."
പ്രിയ നന്ദുവിന്റെ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കർച്ചീഫിൽ തുടച്ചുകൊണ്ട് ചോദിച്ചു.....ചെറിയ കിതപ്പോടെ ഒന്നുമില്ലെന്ന് തലയനക്കി എങ്കിലും അവന്റെ ഹൃദയത്തിന്റെ മിടിപ്പ് പതിവിലും ഏറുന്നത് പ്രിയ അറിഞ്ഞു....
അവൾ തന്റെ ബാഗ് തുറന്ന് മെഡിസിൻ സ്ലിപും വെള്ളത്തിന്റെ കുപ്പിയും എടുത്തു, സ്ലിപ്പിൽ നിന്നും ഒരു ഗുളിക പൊട്ടിച്ച് അവന്റെ വിയർത്തു കുതിർന്ന ഉള്ളംകൈയിൽ വച്ചു കൊടുത്തു....അവനത് കഴിഞ്ഞു വെള്ളവും കുടിച്ചു....
"എടി.... എന്താ എന്താ പ്രശ്നം...."വൈഷ്ണവി നന്ദുവിനെയും പ്രിയയെയും മാറി മാറി നോക്കി
"അതൊന്നുമില്ല... നിങ്ങൾ വായോ...."
അവരുടെ ചോദ്യം അവഗണിച്ചുകൊണ്ട് പ്രിയ നന്ദുവിന്റെ കൈപിടിച്ച് ക്ലാസ്സിലേക്ക് നടന്നു....
തുടരും....
💬 Comments
View all comments