0%

Chapter Title : Black Dahlia 3 [Parvathi]

Author : Parvathi Read All Parts 419

കുത്തിവരയലുകൾക്ക് അവൻ ജീവൻ നൽകുകയായിരുന്നു....

തസ്‌വീഹും ആദർശും ക്ലാസ്സിലേക്ക് എത്തിയതും പ്രിയ അവരെ നോക്കി....

"ഇവർക്കെന്താ സീനിയേഴ്സ് ആയിട്ട് കണക്ഷൻ...."... അവൾ വൈഷ്ണവിയുടെയും ഭൂമിയുടെയും നേരെ ശ്രദ്ധ തിരിച്ചുകൊണ്ട് ചോദിച്ചു

"അവന്റെയൊക്കെ മോന്ത കണ്ടില്ലേ... എല്ലാം കഞ്ചാവുകളാ... ചെലപ്പോ കഞ്ചാവ് കണക്ഷൻ ആവും...."

വൈഷ്ണവി തമാശയോടെ പറഞ്ഞതാണെങ്കിലും അതിലൊരു സത്യം മറഞ്ഞിരിപ്പുള്ളതുപോലെ ദേവപ്രിയക്ക് തോന്നി... കാരണം ഇവരെല്ലാവരിലും കോമൺ ആയിട്ട് ഉള്ളത് ലഹരി ആവണം.....

ആദർശും തസ്‌വീഹും പതിവുപോലെ ബാക്ക് ബെഞ്ചിൽ പോയിരുന്നു....

"ദേവിക വന്നില്ലേ ഇന്ന്..."തസ്‌വീഹ് മുഖം തിരിച്ച് പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ നോക്കി....

"ബോധം വന്നിട്ടുണ്ടാവില്ല...."ആദർശ് ലാഘവത്തോടെ പറഞ്ഞു....

"ഡേയ്....നീ അവൾക്ക് ഏത് സാധനം കൊടുത്തത്"... തസ്‌വി അവനെനോക്കി കണ്ണുമിഴിച്ചു

"കല്ല്...."

"ആ പെണ്ണ് ചത്തുപോകും കേട്ടോ...."

"ചാകുന്നെങ്കിൽ ചാകട്ടെ മൈ₹%... എനിക്ക് മടുത്തു അവളെ...."

പേനകൊണ്ട് ഡെസ്കിൽ തുടരെ തുടരെ കുത്തിക്കൊണ്ട് ആദർശ് മുരണ്ടു....ലഹരി ഉപയോഗത്താൽ ചുവന്ന അവന്റെ കണ്ണുകൾ പ്രിയയുടെ മേലെ ആയിരുന്നു

.

.

.

"എന്തോ കാര്യമായിട്ട് വരയ്ക്കുന്നുണ്ടായിരുന്നല്ലോ..."

ലഞ്ച് ബ്രേക്കിന് നന്ദുവിന്റെ അരികിൽ

വന്നിരുന്ന പ്രിയ പതിവിലും ആകാംഷ മുഖത്തു വരുത്തി ചോദിച്ചു.... അവൻ ബാഗിലെന്ന് എടുത്ത ബുക്കിന്റെ പിൻഭാഗം തുറന്ന് അവളെ കാണിച്ചു....

"I hate them..."

ചിത്രത്തിന്റെ തലക്കെട്ട് അവൾ വായിച്ചു....കസേരയിലോ സ്ടൂളിലോ ഇരിക്കുന്ന ഒരു പെൺകുട്ടി.... വ്യക്തമല്ല....ജട കെട്ടിയതുപോലെയുള്ള അവളുടെ മുടിയിഴകൾ  മുഖത്തുകൂടെ മറഞ്ഞു കിടക്കുന്നു....പിന്നിൽ നിന്നും പെൺകുട്ടിയെ കെട്ടിപുണരുന്ന ഒരു മനുഷ്യൻ.... ഇടതുവശത്തു നിന്നും, വലതുവശത്തുനിന്നും  ഇവളെ തങ്ങൾക്കുവേണമെന്ന മട്ടിൽ അവളെ ബലമായി പിടിച്ചുവലിക്കുന്ന രണ്ട് പുരുഷന്മാർ



"എന്തുവാടാ ഇത്..."

ആ

💬 Comments

View all comments