0%

Chapter Title : Black Dahlia 3 [Parvathi]

Author : Parvathi Read All Parts 419

ചിത്രത്തിലേക്ക് നോക്കുംതോറും ദേവപ്രിയക്ക് ശരീരത്തിലും മനസ്സിലും ഒന്നുപോലെ അസ്വസ്ഥത അനുഭവപ്പെട്ടു...

"ഇത് നോക്കിയെ...."

നന്ദു അവൾക്ക് ഡെസ്കിലെ എഴുത്തുകൾ കാണിച്ചു കൊടുത്തു....ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന അക്ഷരങ്ങൾ.... അതെഴുതിയ വ്യക്തി ആരെയൊക്കെയോ ഗാഡമായി വെറുത്തിരുന്നു

"ഇനി ഇത് നോക്ക്...."മേശയുടെ കാലിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ നന്ദു ചൂണ്ടി കാണിച്ചു....പ്രിയയുടെ കണ്ണ് വിടർന്നു, അവളെഴുന്നേറ്റു നിലത്ത് മുട്ടുകുത്തിയിരുന്ന് ആ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു....പേനകൊണ്ട് തുടരെ തുടരെ വൃത്തിയില്ലാതെ, ആർക്കും മനസ്സിലാവാത്ത രീതിയിൽ കുത്തിവരച്ച് വച്ചിരിക്കുന്നു....എങ്കിലും വളരെ ശ്രദ്ധിച്ചുനോക്കിയാൽ ഒരു പെൺകുട്ടിയെയും അവൾക്ക് ചുറ്റും മൂന്ന് പുരുഷന്മാരെയും കൃത്യമായി കാണാം....

അപൂർണമായിരുന്ന ചിത്രങ്ങൾക്ക് നന്ദൻ തന്റെ കൈവിരലുകൾകൊണ്ട് പൂർണത വരുത്തി....

അപ്പോഴേക്കും വാഷ്റൂമിൽ പോയ  വൈഷ്ണവിയും ഭൂമികയും തിരികെ എത്തിയിരുന്നു

"എന്തേലും കളഞ്ഞുപോയോടി..." നിലത്ത് മുട്ടുകുത്തി ഇരിക്കുന്ന പ്രിയയെ കണ്ട് വൈഷ്ണവി ചോദിച്ചു....ആ ചിത്രങ്ങളും എഴുത്തുകളും പ്രിയ അവർക്ക് കാണിച്ചുകൊടുത്തു

"ഇതിലിപ്പോ എന്താ.... നമ്മൾ എന്തുമാത്രം ഡെസ്കിൽ വരച്ചു കുറിച്ചിരിക്കുന്നു...."ഒന്നും മനസ്സിലാവാതെ വൈഷ്ണവി ചോദിച്ചു....ഭൂമികക്കും അതേ അഭിപ്രായം ആയിരുന്നു....

"നന്ദു... പറയ്‌....."....

പ്രിയ നന്ദുവിനെ നോക്കി.... അവൻ അവളുടെ കൈയിൽ നിന്നും ബുക്ക് വാങ്ങി താൻ വരച്ച ചിത്രത്തിലേക്ക് അല്പനേരം ഉറ്റുനോക്കി....

"ചിലപ്പോ ഇത് random ആയിരിക്കാം....ഒരർത്ഥവും ഇല്ലാതെ ആരോ എന്നോ കുത്തിക്കുറിച്ചത് ഞാൻ വെറുതെ recreat ചെയ്തതായിരിക്കും....അല്ലെങ്കിൽ ഈ ചിത്രം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇവിടെ വരച്ച ആ വ്യക്തി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്....ഒന്നല്ല.... രണ്ടല്ല.... മൂന്നല്ല..... 'I hate them' എന്ന് എത്ര തവണ ഇവിടെ എഴുതിയിട്ടുണ്ടോ അത്രയും തവണ.... "

നന്ദു ഡെസ്കിലേക്ക് ചൂണ്ടി കാണിച്ചു.....

"What

💬 Comments

View all comments