0%

Chapter Title : Black Dahlia 3 [Parvathi]

Author : Parvathi Read All Parts 421

the.....നിനക്കെന്ത് വയ്യേ ചെറുക്കാ....ഓരോ പൊട്ടത്തരം വിളിച്ചു പറയാതെ"അവനെന്തോ വട്ട് പറയുകയാണെന്ന് കരുതി ഭൂമിക ചിരിച്ചു....afternoon ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്ല് മുഴങ്ങിയതും പ്രിയ എഴുന്നേറ്റ് തന്റെ സീറ്റിൽ ചെന്നിരുന്നു....അന്ന് ക്ലാസ്സ്‌ കഴിയുന്നതുവരെയും പ്രിയ ഇടയ്ക്കിടെ നന്ദന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക് നോക്കി....വൈഷ്ണവിയുടെ അപ്പുറം ഇരുന്ന ഭൂമികയുടെ നോട്ടവും അവനിലായിരുന്നു....ഇത്രയും ജീവനില്ലാത്ത ഒരു മുഖം താൻ ഇന്നുവരെയും കണ്ടിട്ടില്ലെന്ന് അവളോർത്തു....നിറമുണ്ട്, തരക്കേടില്ലാത്ത ശരീരമുണ്ട് പക്ഷെ കണ്ണുകൾക്ക് ഉണർവില്ല....

.

.

.

വൈകുന്നേരം നാലുമണിക്ക് ക്ലാസ്സ്‌ അവസാനിച്ചു.... വൈഷ്ണവിയോടും ഭൂമികയോടും യാത്ര പറഞ്ഞ് പ്രിയ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, നന്ദു പുറകിൽ കയറിയതും അവൾ വണ്ടി മുന്നോട്ട് എടുത്തു

"ആ നന്ദുവിന് എന്തോ പ്രോബ്ലം ഉണ്ടല്ലെടി...."ഗേറ്റ് കടന്നുപോകുന്ന പ്രിയയുടെ ബൈക്ക് നോക്കിനിന്ന വൈഷ്ണവി പറഞ്ഞു...

"എനിക്കും തോന്നി.....കാലത്തെ മെഡിസിൻ കൊടുത്തത് കണ്ടില്ലേ....ഞാൻ പിന്നെ ഡീറ്റെയിൽ ആയിട്ടൊന്നും ചോദിക്കാത്തതു തന്നെയാ....ചിലപ്പോ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ...." ഭൂമിക പറഞ്ഞതും വൈഷ്ണവി അതേയെന്ന മട്ടിൽ തലയാട്ടി....

.

.

.

ബൈക്കിൽ പ്രിയയുടെ പിന്നിൽ ഇരിക്കുമ്പോൾ നന്ദു അവളുടെ വയറിലൂടെ കൈചുറ്റി പിടിച്ചു.... മുഖത്തിന്റെ ഒരുവശം പുറത്ത് അമർത്തിവച്ചു....അവന്റെ ഉള്ളം കലങ്ങി മറിയുകയാണെന്ന് ദേവപ്രിയ ഊഹിച്ചു....

"ഇതെങ്ങോട്ടാ പോണേ..... "നിശാഗിരിയിലേക്കുള്ള വഴി കയറാതെ വണ്ടി നേരെ പോകുന്നതറിഞ്ഞ നന്ദു അപ്പുറവും ഇപ്പുറവും നോക്കി ചോദിച്ചു....

"നമുക്ക് ഒരു സൺസറ്റ് കണ്ടേച്ച് വരാം...."...

പ്രിയ പറഞ്ഞു

"ജിമ്മിൽ പോണ്ടേ...."

" ക്രിസ്റ്റിന നോക്കിക്കോളും...."

"ബോക്സിങ് പഠിക്കാൻ പിള്ളേർ വരത്തില്ലേ....."

"സീനിയർ കുട്ട്യോളുണ്ടല്ലോ... അവര് അഡ്ജസ്റ്റ് ചെയ്തോളും, സാരമില്ല...."... പ്രിയ ബൈക്കിന്റെ വേഗത അല്പം കൂട്ടി....

"എനിക്കുവേണ്ടി ആണേൽ ഒരിടോം

💬 Comments

View all comments