Chapter Title : Black Dahlia 3 [Parvathi]
പോണ്ട...."നന്ദു മറ്റെങ്ങോ നോക്കി ഇരുന്നുകൊണ്ട് പറഞ്ഞു....
"നോപ്.... ഇത് എനിക്കുവേണ്ടിയാ.... രാവിലത്തെ ഇഷ്യൂ കാരണം മൂഡ് ആകെ മാറി....ഒന്ന് ഹീൽ ആക്കീട്ട് വരാന്നെ...."...ദേവപ്രിയ ചിരിയോടെ പറഞ്ഞു.... ശരിക്കും ഈയൊരു യാത്ര അവനുവേണ്ടിതന്നെ ആയിരുന്നു....കാലത്തെ ഉണ്ടായ വിഷയങ്ങൾക്കും അപ്പുറം എന്തൊക്കെയോ അവന്റെ മനസ്സിൽ അടിഞ്ഞുകൂടിയിട്ടുണ്ട്....അത് മേശപ്പുറത്ത് എഴുതിയിരുന്ന അക്ഷരങ്ങളോ, അതിലെ ചിത്രങ്ങളോ, അതോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല...
ആടുവള്ളിയിൽ നിന്നും കള്ളിക്കാട് ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലൂടെ സഞ്ചരിച്ച ദേവപ്രിയയുടെ വാഹനം കാളിപ്പാറ ലോകാംബിക ക്ഷേത്ര റോഡിലേക്ക് പ്രവേശിച്ചു...
"ഇതേതാ ഈ സ്ഥലം...."
ചുറ്റും കാണുന്ന പച്ചപ്പും ചെറിയ മലനിരകളും നോക്കി നന്ദു ചോദിച്ചു
"A hidden gem...."
മുന്നിൽ കാണുന്ന പടുകൂറ്റൻ പാറയുടെ എൻട്രി പോയിന്റിൽ പ്രിയ വണ്ടി ഒതുക്കി, ഇരുവരും ഇറങ്ങി
ഒത്തിരി തലമുറകൾക്ക് മുമ്പേ കാളി അമ്പലമായി രൂപംകൊണ്ട ട്രിവാൻഡ്രം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിന്റെ നെറുകയിൽ മാനം മുട്ടെ സ്ഥിതി ചെയ്യുന്ന കാളിപ്പാറ....സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മേലെയാണ് ഈയൊരു പാറ ഉയർന്നു നിൽക്കുന്നത്
"Woah.... അടിപൊളി....".... ആകാശം തൊട്ടു നിൽക്കുകയാണെന്ന് തോന്നിക്കുന്ന കാളിപ്പാറയുടെ ശിരസിലേക്ക് നോക്കി നന്ദു കണ്ണ് മിഴിച്ചു....തീർത്ഥാടനകേന്ദ്രം ആയിരുന്നെങ്കിലും വലിയ ആൾത്തിരക്കോ കാര്യങ്ങളോ അവിടെ കാണാൻ കഴിഞ്ഞില്ല....
"കാളിപ്പാറ ലോകാംബിക ക്ഷേത്രം...വായോ"... പ്രിയ നന്ദുവിന്റെ കൈ പിടിച്ച് മുന്നിലേക്ക് നടന്നു.... പാറയുടെ മുകളിലേക്ക് കയറാൻ കല്ലിൽ കൊത്തിയ പാതകളും , പിടിച്ചുകേറാൻ പാകത്തിന് ഇരുമ്പഴികൾകൊണ്ട് വേലിയും നിർമിച്ചിട്ടുണ്ട്.... പത്തുമിനിറ്റോളം നടന്ന് മുകളിലേക്ക് കയറിയതും നന്നേ കാറ്റ് വീശിതുടങ്ങി.... ദേവപ്രിയയുടെ കഴുത്തോളം നീണ്ട കട്ടിയുള്ള മുടിയിഴകൾ മുഖത്തേക്ക് ഒഴുകി വീഴുന്നത്
💬 Comments
View all comments