0%

Chapter Title : Black Dahlia 3 [Parvathi]

Author : Parvathi Read All Parts 424

നന്ദു ശ്രദ്ധിച്ചു....ഭംഗിയുണ്ടെങ്കിലും അവളുടെ മുടിയിഴകൾ കണ്ണുകളെ  ഇടയ്ക്കിടെ തന്റെ ദൃഷ്ടിയിൽ നിന്നും മറയ്ക്കുന്നത് നന്ദുവിന് അലോസരമായി തോന്നി.... തന്റെ കണ്ണുകൾ പോലെയല്ല അവളുടേത്.... തിളക്കമേറിയ, എന്തിനെയും വലിച്ചടിപ്പിക്കുന്ന കണ്ണുകൾ

അല്പദൂരംകൂടെ മുകളിലേക്ക് കയറിയതും ഇരുവരും കാളിപാറയുടെ ആദ്യത്തെ വ്യൂപോയിന്റിൽ എത്തി...നടുവിൽ കല്ലുകൾ കൊണ്ട് കെട്ടി ഉയർത്തിയ ചെറിയൊരു തിട്ടയിൽ നിർമിച്ച കൂടാരവും അതിനുള്ളിൽ ഒരു പ്രതിഷ്ഠയും കണ്ടു....ഒരുവേള ഇരുവരും അതിനുമിൽ കണ്ണുകൾ അടച്ചു തൊഴുതു, വീണ്ടും പാറയുടെ മുകളിലേക്ക് കയറി

പോകുന്ന വഴികളിൽ കാവൽ മാലാഖമാരെപ്പോലെ അങ്ങിങ്ങായി പാറകെട്ടുകളിൽ പ്രതിഷ്ഠിച്ച ഗണപതിയുടെയും, അഗസ്ത്യമുനിയുടെയും, പരമശിവന്റെയും കുഞ്ഞു പ്രതിമകൾ കാണാൻ കഴിയും.... അതിന് കുറച്ചു മുന്നേ ആയി "പാദരക്ഷകൾ ഇതുവരെ മാത്രം" എന്നൊരു ബോർഡ് കണ്ട് പ്രിയയും നന്ദുവും തങ്ങളുടെ ചെരിപ്പുകൾ അവിടെ ഊരിയിട്ടു....

ഉർവശിയുടെ അപ്സരസൗന്ദര്യത്തിൽ ആകർഷണീയരായി തീർന്ന മിത്രനും വരുണനും സ്വപ്നദോഷം സംഭവിച്ചു എന്നും ആ ധാധു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ ജന്മംകൊണ്ടു എന്നുമാണ് കഥ. അഗസ്ത്യമുനി കാളിപ്പാറയിൽ തപസ് അനിഷ്ടിച്ചിരുന്നു എന്ന് കഥകൾ പറയുന്നു.... അഗസ്ത്യൻ അഗസ്ത്യാർകൂടത്തിലേക്ക് പോയതിനുശേഷം ഇവിടെ ആദിവാസികൾ പൂജനടത്തുകയും, അവരുടെ പലായനത്തിന് ശേഷം നാട്ടുകാർ പൂജ ചെയ്യുന്ന അമ്പലമായും കാളിപ്പാറ മാറി.... 2015 ലെ ഇടിമിന്നലിൽ തകർന്ന ക്ഷേത്രം ഇനിയും പുനർനിർമിച്ച് പൂർത്തിയായിട്ടില്ല....കുറച്ചുതാഴെയായി താൽകാലിക പൂജക്കും മറ്റുമായി മറ്റൊരു ചെറിയ അമ്പലം ഉണ്ടാക്കിയിട്ടുണ്ട്.... അവിടെ എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും പൂജയുണ്ട്

കാളിപ്പാറയുടെ ഉചിയിൽ പാദങ്ങളമർത്തി നിൽക്കുമ്പോൾ ചുറ്റുമുള്ള ഭൂമിയുടെ ഭംഗി വാക്കുകൾക്കും അധീതമാണെന്ന് നന്ദുവിന് തോന്നി...നെയ്യാർഡാമിന്റെ മനോഹാര്യതയും അഗസ്ത്യമല നിരകളുടെ തലയെടുപ്പും അവിടെനിന്ന് ദൃശ്യമായിരുന്നു....

കാളിപ്പാറയുടെ

💬 Comments

View all comments