0%

Chapter Title : Black Dahlia 4 [Parvathi]

Author : Parvathi Read All Parts 286

അവനെ കെട്ടിപ്പിടിച്ചു....

"My sweet boy...."ദേവപ്രിയ ചിരിച്ചു.... അവളുടെ ചിരി കണ്ടതും നന്ദുവിന്റെ മുഖവും അല്പമൊന്നു ശാന്തമായി....

ഹരിനന്ദന്റെ ചിന്തകളെ തന്നിലേക്ക് തിരിച്ചുവിടുക എന്നല്ലാതെ അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ ദേവപ്രിയയുടെ കൈയിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു....ഹരിനന്ദന്റെ അമിതമായ ആകുലതയെ അധീനതകൊണ്ട് പിടിച്ചടക്കുന്ന ദേവപ്രിയയുടെ മെനിപ്പുലേഷൻ....

ദേവപ്രിയ എന്ന വ്യക്തിയിൽ ഹരിനന്ദന്റെ വ്യക്തിത്വം ഇഴുകി ചേരുകയായിരുന്നു...

.

.

രാത്രി അത്താഴം കഴിഞ്ഞ സമയത്ത് ബാംഗ്ലൂരിൽ നിന്നും ദേവദത്തൻ വീഡിയോ കാൾ ചെയ്തു....നന്ദു അധികം സംസാരിക്കാറില്ല എങ്കിലും അയാളുടെ സുഖവിരങ്ങൾ അന്വേഷിച്ചു....

"ഹരി നല്ലോണം ഫുഡ്‌ കഴിക്കണം കേട്ടോ.... ജിമ്മിൽ പോകുന്നില്ലേ ഇപ്പൊ?".. ദേവദത്തൻ ചോദിച്ചതും മൊബൈൽ സ്‌ക്രീനിൽ കാണുന്ന അയാളുടെ മുഖത്തേക്ക് നോക്കി നന്ദു മൂളി

"പോകുന്നുണ്ട്....."

"പൊട്ടുന്നവരെ അടിപ്പിക്കും ഞാൻ...."നന്ദുവിന്റെ അടുത്തിരുന്ന പ്രിയ ചിരിയോടെ വിളിച്ചുപറഞ്ഞു....കൊല്ലത്തെ ഒരു ഫിറ്റ്നസ് ഇൻഫ്ലുവൻസറുടെ സംസാര ശൈലി ആയിരുന്നു അത്....മാക്സിമം ബോഡി പുഷ് ചെയ്ത് വർക്കൗട്ട് ചെയ്യണമെന്ന് അർത്ഥം....

"നീ എന്റെ കൊച്ചിനെ കൊല്ലരുത്"ദേവദത്തൻ കളിപോലെ പറഞ്ഞു.... അവരുടെ സംസാരം കേട്ട് ചിരിയോടെ പ്രിയദർശിനി താടിക്ക് കൈകൊടുത്തിരുന്നു....ഇവരുടെ സംസാരം കഴിഞ്ഞിട്ടുവേണം തനിക്കൊന്ന് സംസാരിക്കാം....

"താങ്കളുടെ പ്രിയതമ കാത്തിരിക്കുന്നുണ്ട്.... ഞാൻ അമ്മക്ക് ഫോൺ കൊടുക്കാം...."

പ്രിയ ഫോൺ നീട്ടിയതും പ്രിയദർശിനി ഫോൺ വാങ്ങി മുറ്റത്തേക്ക് ഇറങ്ങി... നന്ദുവും പ്രിയയും മുറിയിലേക്ക് കയറി

.

.

.

"നന്ദുവിന് ഇപ്പൊ എങ്ങനെ ഉണ്ട്..."ദേവദത്തൻ ചോദിച്ചതും പ്രിയദർശിനി നെടുവീർപ്പിട്ടു....

"കോളേജിൽ പോകുന്നുണ്ട്... ഇന്ന് ആരോ എന്തോ പറഞ്ഞൂത്രെ.... പഴയ കാര്യങ്ങളൊക്കെ പ്രിയയോട് പറഞ്ഞ് കരയുന്നത് കേട്ടു...."

"എല്ലാം ശരിയാകും....ഇപ്പൊ തന്നെ അവൻ എന്തോരം മാറി.....ഇനിയും

💬 Comments

View all comments