0%

Chapter Title : Black Dahlia 4 [Parvathi]

Author : Parvathi Read All Parts 286

മാറ്റം വരും"

"ഹ്മ്മ്....."ദർശിനി കണ്ണുകൾ തുടച്ചുകൊണ്ട് വെറുതെ മൂളി.... ശരീരം മുഴുവൻ മുറിവുകളുമായി മുന്നിൽ നിൽക്കുന്ന ഒരു ബാലകന്റെ രൂപം അവരുടെ മനസ്സിൽ ദുസ്വപ്നംപോലെ തെളിഞ്ഞു

.

.

.

രാത്രിയിൽ പ്രിയ നന്ദുവിന്റെ ഷർട്ട്‌ അഴിച്ചുമാറ്റി അവന്റെ വിടർന്ന നെഞ്ചിലേക്ക് തലവച്ചു കിടന്നു.....പ്രിയ ശരീരത്തിൽ പുരട്ടിയിരുന്ന സ്ട്രോബെറി ബോഡി ലോഷന്റെ കൊതിപ്പിക്കുന്ന ഗന്ധം ഇരുവർക്കും ഇടയിൽ തങ്ങി തിന്നു

"എനിക്ക് അതാരാണെന്ന് കണ്ടുപിടിക്കണം പ്രിയ...."

നന്ദു പറഞ്ഞതും പ്രിയ മുഖം ഉയർത്തി അവനെ നോക്കി

"ആരെ?..."

"ആ ചിത്രങ്ങൾ വരച്ച പെൺകുട്ടിയെ...".... സീലിംഗിൽ നിശ്ചലമായി നിൽക്കുന്ന ഫാനിലേക്ക് നോക്കി നന്ദൻ പറഞ്ഞു....

"ഏഹ്ഹ്... എങ്ങനെ...."

"അറിയില്ല.... പക്ഷെ കണ്ടുപിടിക്കണം.... ആരും ശ്രദ്ധിക്കാതെ അവളിപ്പോഴും നമ്മുടെ അരികിൽ എവിടെയെങ്കിലും ഉണ്ടെങ്കിലോ.... അവളെ അവരിപ്പോഴും ഉപദ്രവിക്കുന്നുണ്ടെങ്കിലോ...."... നന്ദുവിന്റെ വാക്കുകൾ ഇടറി....പ്രിയക്ക് അവന്റെ വാക്കുകളെയോ ചിന്തകളെയോ എതിർക്കാൻ തോന്നിയില്ല....

"കണ്ടുപിടിക്കാം... പക്ഷെ എങ്ങനെ.....കഴിഞ്ഞ വർഷമോ അതിന് മുമ്പത്തെ വർഷമോ ഇവിടെ പഠിച്ച കുട്ടി ആണെങ്കിൽ നമുക്ക് കണ്ടുപിടിക്കാം... പക്ഷെ അവൾ കുറെ വർഷം മുന്നേ അവിടെ പഠിച്ചതാണെങ്കിലോ....അല്ലെങ്കിൽ ഈ വർഷം ഗ്രാജുവേറ്റ് ആയി പോയതാണെങ്കിലോ..."

ഒന്നിനുപുറകെ ഒന്നൊന്നായി പ്രിയ ചോദിച്ചതും നന്ദുവിന്റെ മുഖം വാടി... കണ്ടുപിടിക്കാൻ പറ്റില്ല.... എവിടെ തിരയും... എങ്ങനെ തിരയും... ആരോട് ചോദിക്കും....

"നീ വിഷമിക്കണ്ട.... നമുക്ക് ശ്രമിച്ചു നോക്കാം... അന്വേഷിച്ചാൽ കണ്ടെത്തും എന്നാണല്ലോ.... ഒന്നുമില്ലേലും നമ്മുടെ തന്ത ഒരു ipsകാരനല്ലേ "

നന്ദുവിന്റെ മുഖം മങ്ങുന്നത് കണ്ട പ്രിയ അവനെ ആശ്വസിപ്പിച്ചു

.

.

രാത്രി ആകാശത്ത് ശോഭയോടെ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി അയാൾ

💬 Comments

View all comments