0%

Chapter Title : Black Dahlia 5 [Parvathi]

Author : Parvathi Read All Parts 488

Black Dahlia 5

Author : Parvathi | www.kkstories.com | Previous Part


....കാലത്തെ ആറുമണിക്ക് ഫോണിൽ അലാറം കേട്ടതും ദേവപ്രിയ എഴുന്നേറ്റു, വേഗമത് ഓഫ് ചെയ്തു....നന്ദു ഉണർന്നുവോ എന്ന ആകുലതയിൽ നോക്കുമ്പോൾ കണ്ണുകൾ തുറക്കാതെ അവൻ ബെഡിൽ എന്തോ തപ്പുകയാണ്... ഉറക്കത്തിനിടയിൽ എന്തോ തിരയുകയാണ്, നെഞ്ചിലെ ഭാരം മാറിയത് അറിഞ്ഞ് ഇടതുകൈ നിവർത്തി അപ്പുറവും ഇപ്പുറവും തപ്പി, കൈയിൽ കിട്ടിയ തലയിണ അവൻ നെഞ്ചോട് ചേർത്തു

'ഇപ്പൊ ഉമ്മ വയ്ക്കും..'പ്രിയ ഓർത്തു....നന്ദു നെഞ്ചോട് അമർത്തി പിടിച്ച തലയിണയിൽ മുഖം അമർത്തി... ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു....അവൾ ചിരിയോടെ വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി, സ്പോർട്സ് ബ്രായും വർക്കൗട്ട് ലെഗ്ഗിൻസും ധരിച്ചു, ഉറങ്ങി കിടന്ന നന്ദുവിന്റെ നെറുകയിലൊന്ന് ചുണ്ടമർത്തി അവൾ, താഴേക്ക് ഇറങ്ങി....

"ഞാൻ ഇറങ്ങുവാട്ടോ"

അടുക്കളയിൽ പണികളിലായിരുന്ന അമ്മയോട് യാത്ര പറഞ്ഞതിനുശേഷം പ്രിയ മുറ്റത്തേക്ക് ഇറങ്ങി...ഗേറ്റ് തുറന്നു, പോർച്ചിൽ ഒതുക്കി വച്ചിരുന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് പാഞ്ഞു...

പുലരി വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ... വായുവിൽ നിന്നും രാത്രിയുടെ തണുപ്പ് ഇനിയും നീങ്ങിയിട്ടില്ല....വഴിയോരചായക്കടയിൽ ഇരുന്ന അമ്മാവന്മാരുടെയും മാമന്മാരുടെയും ചൊറിയുന്ന കണ്ണിലേക്കു പൊടിപറത്തിയിട്ടുകൊണ്ട് പ്രിയയുടെ ബൈക്ക് നിശാഗിരിയിലെ D H boxing and fitness സെന്ററിന്റെ പാർക്കിങിലേക്ക് കയറി....

രണ്ടു നിലകളായി ഉയർന്നു നിൽക്കുന്ന ബിൽഡിംഗിന്റെ ആദ്യത്തെ നില ഫിറ്റ്നസ് സെന്റർ ആയിരുന്നെങ്കിൽ രണ്ടാമത്തെ നില ബോക്സിങ് സോൺ ആയിരുന്നു....ബോക്സിങ് ക്ലാസ്സിന് വരുന്നവർക്കല്ലാതെ മറ്റാർക്കും രണ്ടാമത്തെ നിലയിലേക്ക് എൻട്രി ഇല്ല....

"Good മോർണിംഗ് ദേവ...."

ഒരുവന് കറക്റ്റ് പോസ്റ്റർ പറഞ്ഞുകൊടുക്കുകയായിരുന്ന ക്രിസ്റ്റീന പ്രിയയെ കണ്ട് വിഷ്

💬 Comments

View all comments