Chapter Title : Black Dahlia 5 [Parvathi]
മുഖം ചരിച്ച് വിഹാനെ നോക്കി ചിരിച്ചു, നന്ദൻ ഇടതുകൈ ഉയർത്തി വിഹാന്റെ കഴുത്തിൽ ലോക്കിട്ട് തന്റെ ശരീരം മുന്നിലേക്ക് കുനിച്ചു, നന്ദൻ നിസ്സാരമായി വിഹാനെ മുന്നിലേക്ക് മലർത്തി അടിച്ചു...
തന്നെ പിടിച്ചുവച്ച മൂവരിൽ ബാക്കിയായവന്റെ കഴുത്തിൽ നന്ദു കൈമുറുക്കി...ഒരുകൈയിൽ പൊക്കി എടുത്ത് അവനെ ഊക്കോടെ ചുമരിൽ അടിച്ചു...
"ആഹ്......"പുറം പൊളിഞ്ഞ വേദനയിൽ അവൻ നിലത്തുകിടന്ന് കരഞ്ഞു...
ഹരിനന്ദൻ നിലത്തുകിടന്ന കാശിയെ പൊക്കിയെടുത്ത് കൈവരിയിൽ ചേർത്തു, അവന്റെ മുഖത്ത് കൈമുറുക്കി ആഞ്ഞിടിച്ചു....തുടരെ തുടരേയുള്ള പ്രഹരത്തിൽ അവന്റെ മുഖം അങ്ങിങ്ങായി പൊട്ടി ചോരയൊലിച്ചു
ഈ സമയം നിലത്തുവീണ വിഹാൻ ചാടി എഴുന്നേറ്റു...കാശിയെ എടുത്തിട്ട് ഇടിക്കുന്ന നന്ദുവിനെ കണ്ട് വിഹാൻ ഒന്ന് വിരണ്ടു...
"അവൻ ചത്തുപോകൂടാ....."വിഹാൻ നന്ദുവിന്റെ പുറകിലൂടെ കൈയിട്ടു, അവന്റെ കൈകൾ അനങ്ങാത്ത വിതം കൈച്ചുറ്റി കഴുത്തിൽ കൂട്ടിപ്പിടിച്ച് ലോക്കിട്ടു...
.
.
ഇതിനോടകം കാശിയുടെ ക്ലാസ്സിലുള്ള മറ്റ് ആൺകുട്ടികൾ അവിടേക്ക് ഓടിയെത്തിയിരുന്നു....കാഴ്ചകണ്ടു നിൽക്കുന്ന മറ്റ് വിദ്യാർത്ഥികളെ വകഞ്ഞു മാറ്റി അവർ മുന്നിലേക്ക് വന്നു... വിഹാൻ ലോക്കിട്ട് പൂട്ടിയ നന്ദുവിന്റെ മുഖത്തും ശരീരത്തിലും പലരും വന്നിടിച്ചു....
"ഡാ അടിക്കാതെടാ......"അലറിവിളിച്ച് കാശിയുടെ അരികിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന നന്ദുവിനെ നിലയ്ക്ക് നിർത്താൻ പണിപ്പെട്ടുകൊണ്ട് വിഹാൻ അലറി....ഒരു സഹായത്തിനെന്നപോലെ വിഹാന്റെ കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്ന അധ്യാപകരിലേക്ക് നീണ്ടു... ആരും അനങ്ങിയില്ല
ഹരിനന്ദന്റെ മുഖത്ത് വീഴുന്ന ഇടി കണ്ട് പലരും തലയിൽ കൈവച്ചു.... ഭൂമികയുടെ കണ്ണുകൾ ഭയം കാരണം തുറിച്ചു വന്നു....അവനെ അവർ കൊല്ലുമോ....
നന്ദുവിനെ തല്ലുന്ന കാഴ്ചകണ്ട് കോപം ഇരച്ചുകയറിയ ദേവപ്രിയ പാഞ്ഞുവന്ന് നന്ദുവിനെ ഇടിക്കുന്നവരിൽ ഒരുത്തനെ ചവിട്ടി താഴെയിട്ടു... അവന്റെ മുട്ടിൽ
💬 Comments
View all comments