Chapter Title : Black Dahlia 5 [Parvathi]
ആഞ്ഞു ചവിട്ടി ഉയർന്നു പൊങ്ങി വേറൊരുത്തന്റെ കവിളത്ത് പഞ്ച് ചെയ്തു....വർഷങ്ങളുടെ ബോക്സിങ് പരിശീലനത്തിലൂടെ മുഷ്ടികൾ ഇരുമ്പാക്കിയ അവളുടെ ഒരിടിയിൽ തന്നെ പലരും ബോധംകെട്ട് വീണു....നന്ദുവിനെ തല്ലുന്നവരിൽ ഓരോരുത്തരെയായി പ്രിയ അടർത്തി മാറ്റി, ഇടിച്ചു ചതച്ചു....
കോളേജ് മുഴുവൻ പ്രിയയുടെ ഇടികണ്ട് വാ പൊളിച്ചു....
"ആങ്ങളയും പെങ്ങളും കണക്ക് തന്നെ...."വൈഷ്ണവി അറിയാതെ പറഞ്ഞുപോയി....ഭൂമികയുടെ കണ്ണുകൾ നന്ദുവിന്റെ മുഖത്തായിരുന്നു....കാലത്തെ താൻ കണ്ട നന്ദുവും ഇപ്പോൾ തന്റെ മുമ്പിൽ നിൽക്കുന്ന നന്ദുവും രണ്ട് വ്യക്തികളാണെന്ന് അവൾക്ക് തോന്നി...
നന്ദു ഇടികൊണ്ട് വീർത്ത മുഖം ഉയർത്തി... തന്നെ പിടിച്ചുവയ്ക്കുവരെ അവഗണിച്ചുകൊണ്ട് അവന്റെ ചോരചുവപ്പാർന്ന കണ്ണുകൾ കൈവരിയിൽ ചാരി നിൽക്കുന്ന കാശിയുടെ നേരെ പതിഞ്ഞു....നന്ദന്റെ ചുണ്ടുകൾ വിറകൊണ്ടു, പതിയെ പല്ലുകൾ കാട്ടി വായ തുറന്ന് മുന്നിലേക്ക് ആഞ്ഞു, കാശിനാഥന്റെ വലതു കവിളിൽ ആഞ്ഞു കടിച്ചു.... നന്ദുവിനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് കാശി അലറി വിളിച്ചു....അവന്റെ ഭ്രാന്തമായ പ്രവൃത്തികണ്ട് പലരും അവരിലേക്ക് അടുക്കാൻ ഭയപ്പെട്ടു.... അധ്യാപകർപോലും പിടിച്ചുമാറ്റാൻ മടിച്ചു....
ഒരുവനെ ചുവരോട് ചേർത്തു നിർത്തി മുഖത്ത് ഇടിക്കുകയായിരുന്ന പ്രിയ കാശിയുടെ അലർച്ചകേട്ട് തിരിഞ്ഞു നോക്കി....
"ഡാ....."
പ്രിയ ഓടിവന്ന് നന്ദുവിന്റെ കവിളത്ത് കുത്തിപിടിച്ചു....കടിച്ചു പറിച്ചാൽ കാശിയുടെ മുഖത്തിന്റെ ഒരുഭാഗം നന്ദുവിന്റെ വായിൽ ഇരിക്കും.... അത് സംഭവിക്കാതെ പ്രിയ എങ്ങനെയൊക്കെയോ നന്ദുവിന്റെ വായ പിളർത്തി, കാശിയെ അവനിൽ നിന്നും വേർപ്പെടുത്തി.... പ്രിയ കാശിയെ തള്ളി ദൂരേക്ക് മാറ്റി,അവനിലേക്ക് അടുക്കാതെ നന്ദുവിനെ പിടിച്ചുവച്ചു....
"ഒന്ന് അടങ്ങ് നന്ദു...."... പ്രിയ അവന്റെ നെഞ്ചിൽ കൈ അമർത്തി പുറകോട്ട് തള്ളി... വിഹാൻ ശക്തി സംഹരിച്ച് നന്ദുവിനെ പുറകോട്ട് വലിച്ചു അടുത്തുള്ള ക്ലാസ്സിനുള്ളിലേക്ക്
💬 Comments
View all comments