Chapter Title : Black Dahlia 5 [Parvathi]
നീലാന്ധര കോളേജിലെ വിദ്യാർത്ഥിനി
.
.
.
.
.
.
"ഇല്ല... കുഴപ്പമില്ല...."... കരച്ചിലിന്റെ വക്കിൽ നന്ദുവിന്റെ ശബ്ദം ഇടറി....അവൻ പതിയെ നടന്ന് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, അകത്തുനിന്ന് ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ പുറത്തെ ചുമരിൽ ചാരി നിന്നു....
വിഹാൻ ക്ലാസ്സ് തുടർന്നു... അമർഷം കാരണം പ്രിയയുടെ കൈവിരലുകൾ പേനയിൽ അമർന്നു....ഉള്ളിൽ അസഹനീയമായ പിരിമുറുക്കം തോന്നിയതും ദേവപ്രിയ പിടഞ്ഞെഴുന്നേറ്റു....ഇവളെന്തു ഭാവിചാണെന്ന് അറിയാതെ വൈഷ്ണവിയും ഭൂമിയും പ്രിയയുടെ നേരെ കണ്ണുകളമർത്തിയിരുന്നു...
"എന്താ... Any doubts?...."...പഠിപ്പിച്ചുകൊണ്ടുനിന്ന വിഹാൻ പുസ്തകത്തിൽ നിന്നും മുഖം ഉയർത്തി എഴുന്നേറ്റുനിൽക്കുന്ന പ്രിയയോട് ചോദിച്ചു...
അവൾ അവനെ കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി പോയി....പ്രിയയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ വിഹാനും ഒന്ന് അമ്പരന്നു....
ഇടനാഴിയിലേക്ക് ഇറങ്ങിയ ദേവപ്രിയ അവിടെയാകെ ഹരിനന്ദനെ തിരഞ്ഞു.... എവിടെയും കാണുന്നില്ല....വാഷ്റൂമിൽ പോയത് ആയിരിക്കുമോ......അല്ലാതെ അവൻ മറ്റെവിടെയും പോകില്ലെന്ന് പ്രിയക്ക് ഉറപ്പായിരുന്നു.....
"കുട്ടി എന്തിനാ പുറത്ത് ഇറങ്ങിയത്...."... പ്രിയയുടെ പുറകെ വെളിയിലേക്ക് ഇറങ്ങി വന്ന വിഹാൻ ശബ്ദമുയർത്തി....
"നന്ദു... നന്ദുവിനെ കാണാൻ ഇല്ല....."....കൈവരിയിൽ പിടിച്ചു താഴേക്ക് നോക്കിക്കൊണ്ട് പ്രിയ പറഞ്ഞു....
"അതാണോ കാര്യം....ഇയാൾ ക്ലാസ്സിൽ കയറി ഇരിക്ക്... അവൻ വന്നോളും....."
"ഇല്ല....."
പ്രിയയുടെ ശബ്ദം ഉയർന്നു....
.
.
.
കാശിനാഥൻ നന്ദുവിനെ വാഷ്രൂമിന് ഉള്ളിലേക്ക് തള്ളിയിട്ടു വാതിൽ അകത്തുനിന്നും പൂട്ടി..... നിലത്തു കിടന്നുകൊണ്ട് സംഭവിക്കുന്നതൊന്നും മനസ്സിലാവാതെ നന്ദു കാശിയെയും അവന്റെ കൂടെയുള്ള നാല് പയ്യന്മാരെയും മാറി മാറി നോക്കി...
"എ... എന്താ...."
"...entertainment,.... time pass....മനസ്സിലായില്ലേ...."....പ്രിയ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് കാശിനാഥൻ പകയോടെ ചോദിച്ചു...
മനസ്സിലായില്ലെന്ന അർത്ഥത്തിൽ നന്ദു ഇടത്തേക്കും വലത്തേക്കും തല
💬 Comments
View all comments