0%

Chapter Title : Black Dahlia 5 [Parvathi]

Author : Parvathi Read All Parts 673

ചലിപ്പിച്ചു...

"മനസ്സിലാക്കി തരാം......".... കാശി പിന്നോക്കം നീങ്ങി, പോക്കറ്റിൽ കൈയിട്ട് ഒരു ചെറിയ കവർ കൈയിലെടുത്തു, അതിൽ നിന്നും ഒരു കൂൾ ലിപ് പുറത്തേക്ക് എടുത്ത് ചുണ്ടിനിടയിൽ തിരുകി.... അടുത്ത നിമിഷം അവൻ ഊക്കോടെ തിരിഞ്ഞ് നന്ദുവിന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി....

"അമ്മാഹ്..."

നന്ദൻ ഒരുവശം ചരിഞ്ഞു ഛർദിച്ചുപോയി..... കുടൽ നുറുങ്ങിയതുപോലെയുള്ള വേദനയിൽ അവൻ നിലത്തുകിടന്ന് പുളഞ്ഞു...തല്ലല്ലേ എന്നുപോലും പറയാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു....

കാശി കൂട്ടുകാരെ നോക്കിയതും അവരിൽ രണ്ടുപേർ നന്ദുവിനെ താങ്ങി എഴുന്നേൽപ്പിച്ച് നിർത്തി.... വയറിലെ വേദന സഹിക്കാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസമെടുത്തുകൊണ്ടിരുന്നു....വായിൽ നിന്നും ചുണ്ടിലൂടെ ഉമിനീർ താടിയിലേക്ക് വഴിഞൊഴുകി....

"ത... തല്ലല്ലേ ഏട്ടാ...."... അല്പനേരത്തെ കിതപ്പിനുശേഷം നന്ദു എങ്ങനെയോ വാക്കുകൾ പൂർത്തിയാക്കി....

"നിന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ലമോനെ.... പക്ഷെ നിന്റെ പെങ്ങൾ....ആ പൂ₹%മോളെ എന്റെ കൈയിൽ കിട്ടിയാൽ വലിച്ചുകീറും ഞാൻ.... പക്ഷെ പെണ്ണായിപ്പോയി..... ഇരട്ടകൾ അല്ലെ നിങ്ങൾ.... അപ്പൊ നിനക്ക് നൊന്താൽ അവൾക്കും നോവില്ലേ...."

നന്ദുവിന്റെ കവിളിൽ കുത്തിപിടിച്ച് അവനെ തന്റെ നേരെ അടുപ്പിച്ചുകൊണ്ട് കാശി ചോദിച്ചു.... നന്ദു ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... കണ്ണുകൾ നിറഞ്ഞൊഴുകി....ചലനശേഷി നഷ്ടപ്പെട്ടതുപോലെ ഭയം അവന്റെ ശരീരത്തെ പിടിച്ചുകെട്ടിയിരുന്നു

"എന്നെ എന്തുവേണോ ചെയ്തോ... അവളെ ഒന്നും ചെയ്യല്ലേ....."....

ചുണ്ടുകൾ കോട്ടി വിതുമ്പിക്കൊണ്ട് നന്ദു കരഞ്ഞു...കാശി ചിരിയോടെ കൈതിരുമി.... നന്ദു കണ്ണുകൾ മുറുക്കെ അടിച്ചു....കാറ്റുപോലെ എന്തോ ഒന്ന് വലതു കവിളത്ത് വന്നു പതിയുന്നത് നന്ദൻ അറിഞ്ഞു....ചുറ്റും നിശബ്ദമായി ചെവിയിൽ നിന്ന് പുക ഉയരുന്നതുപോലെ....

ഹരിനന്ദന്റെ മുടിയിൽ കൂട്ടിപിടിച്ചുകൊണ്ട്

💬 Comments

View all comments