0%

Chapter Title : Black Dahlia 5 [Parvathi]

Author : Parvathi Read All Parts 674

കാശി അവന്റെ കവിളത്ത് ആഞ്ഞടിച്ചു.... തുടരെ തുടരെ അവന്റെ കൈ നന്ദുവിന്റെ കവിളത്ത് പതിഞ്ഞു.... നന്ദുവിന് വേദന തോന്നിയില്ല....മുഖത്ത് ഒരുതരം മരവിപ്പ്...ചുണ്ട് പൊട്ടി രക്തം ഒലിച്ചു....

"നീ ഇന്ന് തുണി ഇല്ലാതെ പോയാ മതി....".... കാശി അവന്റെ വെള്ള ടിഷർട്ട്‌ വലിച്ചുകീറി

.

.

"അതാണോ കാര്യം....ഇയാൾ ക്ലാസ്സിൽ കയറി ഇരിക്ക്... അവൻ വന്നോളും....."വിഹാൻ പ്രിയയെ സമാധാനിപ്പിക്കാൻ നോക്കി

"ഇല്ല....."

പ്രിയയുടെ ശബ്ദം ഉയർന്നു....അവളോടുള്ള സംസാരം ഉപയോഗശൂന്യമാണെന്ന് തോന്നിയതും

വിഹാൻ അകത്തേക്ക് കയറാൻ തുടങ്ങി

പെട്ടെന്ന്...

ഇടനാഴിയിലൂടെ  നടന്നുപോയ വേറെ ബാച്ചിലെ ഒരു വിദ്യാർത്ഥി വിഹാനെ കണ്ട് അവിടെ നിന്നു....

"സാർ.... വാഷ്റൂം എന്താ പൂട്ടി ഇട്ടിരിക്കുന്നെ?.... "

അവന്റെ ചോദ്യം അവസാനിക്കുന്നതിന് മുമ്പേ ദേവപ്രിയ വാഷ്റൂമിലേക്ക് ഓടി....അവളുടെ പിന്നാലെ വിഹാനും ഓടി... ഇരുവരുടെയും ഓട്ടം കണ്ട് ആ കുട്ടി പകച്ചു നിന്നു.....

"നന്ദു.... നന്ദു......."

അടഞ്ഞുകിടക്കുന്ന വാഷ്റൂമിന്റെ വാതിലിൽ ആഞ്ഞടിച്ചുകൊണ്ട് ദേവപ്രിയ വിളിച്ചു... അവൻ അതിനകത്ത് ഉണ്ടെന്ന് പ്രിയയുടെ ഉള്ളിരുന്ന് ആരോ വിളിച്ചുപറഞ്ഞു....

ചവിട്ടി തുറക്കണം എന്ന ഉദ്ദേശത്തോടെ പ്രിയ പിന്നിലേക്ക് ചുവടു വച്ചു....മുന്നോട്ട് കുതിക്കാൻ തുടങ്ങിയതും വാഷ്രൂമിന്റെ വാതിൽ പാളി പൊളിഞ്ഞു പുറത്തേക്ക് വീണതും ഒരുമിച്ചായിരുന്നു....വാതിലിനൊപ്പം പുറത്തേക്ക് തെറിച്ച കാശി ഇടനാഴിയിലെ കൈവരിയിൽ ഇടിച്ച് നിലത്തു വീണു.....

ദേവപ്രിയ ഞെട്ടലോടെ നോക്കി നിൽക്കെ വാഷ്രൂമിന് അകത്തുനിന്നും ഹരിനന്ദൻ പുറത്തേക്ക് പാഞ്ഞുവന്നു കാശിയുടെ വയറിൽ ആഞ്ഞു ചവിട്ടി...

ഹരിനന്ദൻ കാശിനാഥനെ നിലത്തിട്ട് ചവിട്ടികൂട്ടുന്ന കാഴ്ചകണ്ടുകൊണ്ടാണ് വിഹാനും അവിടേക്ക് എത്തിയത്....വാഷ്രൂമിന്റെ അകത്തുനിന്നും കാശിയുടെ കൂട്ടുകാരിൽ രണ്ടുപേർ ഓടിവന്ന് നന്ദുവിന്റെ രണ്ടുകൈയിലും ലോക്കിട്ട് പുറകോട്ട് വലിച്ചു...

നിലത്തുകിടന്ന് നിലവിളിക്കുന്ന

💬 Comments

View all comments